ന്യൂഡൽഹി∙ കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമായാണു പാക്കേജ് പ്രഖ്യാപിച്ചത്. ഒരാളും വിശന്നിരിക്കേണ്ടിവരില്ലെന്നും ധമന്ത്രി പറഞ്ഞു. 3 മാസത്തേക്ക് 5 കിലോ വീതം അരിയും ഗോതമ്പും ലഭ്യമാക്കും. ഇതോടൊപ്പം സർക്കാർ ആശുപത്രിയിലെ ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസും പ്രഖ്യാപിച്ചു.

You must be logged in to post a comment Login