ആധികാരികമായ ഉറവിടത്തില്‍ നിന്നും വിവരശേഖരണം നടത്തുകയെന്നത് പ്രധാനമാണെന്നും, അപകടത്തില്‍ പെട്ട ആളുകളുടെ എണ്ണത്തിലെ കൃത്യത പൊലീസ് ഉറപ്പിക്കേണ്ടതാണെന്നും രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
ആറോ ഏഴോ?
കോര്‍പ്പറേറ്റ് വ്യവസായി എം എ യൂസഫലിയുടെ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത് ഏഴുപേര്‍ എന്നാണു ഡിസിപി രമേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഏഴുപേര്‍ എന്നാണു മനോരമ റിപ്പോര്‍ട്ട് ചെയ്തതും. എന്നാല്‍ ആറുപേര്‍ എന്നാണ് ലുലുവിന്റെ പ്രസ്താവന. അപ്പോള്‍ ഏഴെന്ന കണക്ക് ഡിസിപിക്ക് എങ്ങനെ കിട്ടി?
സമാനമായ ഒരു കണക്കിലെ കളി ഇപ്പോള്‍ ഓര്‍ക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഒരു ക്ഷേത്രത്തിലെ തുലാസ് വീണ് ശശി തരൂരിന്റെ തലയ്ക്ക് പരിക്ക് പറ്റിയിരുന്നു. അദ്ദേഹത്തിന്റെ തലയില്‍ എത്ര തുന്നലുകള്‍ വേണ്ടിവന്നു എന്ന് പലരും പലരീതിയില്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ആറ്, എട്ട് എന്നൊക്കെ ആയിരുന്നു കൂടുതല്‍ റിപ്പോര്‍ട്ടുകളും. തലയുടെ ഇരുവശങ്ങളിലുമായി 11 തുന്നലുകള്‍ എന്നൊക്കെ റിപ്പോര്‍ട്ട് ചെയ്തവരും ഉണ്ടായിരുന്നു. സത്യാവസ്ഥ ഞാന്‍ തരൂരിനോട് തന്നെ ചോദിച്ചു. അദ്ദേഹം പറഞ്ഞു തുന്നലുകളുടെ ശരിയായ എണ്ണം — ഒന്‍പത്.
ആധികാരികമായ ഉറവിടത്തില്‍ നിന്നും വിവരശേഖരണം നടത്തുകയെന്നത് പ്രധാനമാണ്. അപകടത്തില്‍ പെട്ട ആളുകളുടെ എണ്ണത്തിലെ കൃത്യത പൊലീസ് ഉറപ്പിക്കേണ്ടതാണ്. ഏഴുപേര്‍ എന്നു പറഞ്ഞത് ഒരു കോണ്‍സ്റ്റബിള്‍ അല്ല, ഡിസിപി ആണ്. ഇത്തിരി കൂടി ഉത്തരവാദിത്തം ആകാം. അല്ലെങ്കില്‍ ഏഴാമന്‍ ആരെന്ന ചോദ്യം വരും.
prasad
