Connect with us

Hi, what are you looking for?

Exclusive

സിപിഎം അംഗങ്ങളില്‍ വന്‍ വർധനവ്.

cpm flag

പാർടിയുടെ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് സൃഷ്‌ടിച്ചാണ് ഇത്തവണത്തെ പാർട്ടി സംസ്ഥാന സമ്മേളനം എറണാകുളത്ത് സമാപിച്ചതെന്ന് സി പി എം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനുശേഷം സംസ്ഥാനത്ത് പാർടി നടത്തിയ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള വിശദമായ പരിശോധനയാണ് സമ്മേളനത്തിൽ നടന്നത്. 41 പ്രതിനിധികൾ പങ്കെടുത്ത എട്ടു മണിക്കൂർ നീണ്ടുനിന്ന പൊതുചർച്ചയാണ് നടന്നത്. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾകൂടി ഉൾപ്പെടുത്തി പ്രതിനിധികൾ ഏകകണ്‌ഠമായി റിപ്പോർട്ട് അംഗീകരിച്ചു. കഴിഞ്ഞ സംസ്ഥാന സമ്മേളനങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി ഈ സമ്മേളനത്തിന്റെ സവിശേഷത നവകേരളം രൂപപ്പെടുത്തുന്നതിനുള്ള പാർടി കാഴ്‌ചപ്പാട് അവതരിപ്പിച്ചു എന്നതാണ്. 1956നു ശേഷം ആദ്യമായാണ് ഇത്തരമൊരു വികസന കാഴ്‌ചപ്പാട് പാർടി സമ്മേളനം ചർച്ച ചെയ്‌ത്‌ അംഗീകരിക്കുന്നത്. വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച 19 പ്രമേയവും സംസ്ഥാന സമ്മേളനം അംഗീകരിക്കുകയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കുന്നു
കഴിഞ്ഞ സമ്മേളനത്തിനുശേഷമുള്ള പ്രവർത്തനങ്ങളാണ് സമ്മേളനം വിലയിരുത്തിയത്. 22-ാം പാർടി കോൺഗ്രസ് ചേർന്നപ്പോൾ മുന്നോട്ടുവച്ച നയം ബി ജെ പിക്കും കോൺഗ്രസിനുമെതിരെ ഇടതുപക്ഷ മതനിരപേക്ഷശക്തികളുടെ കൂട്ടായ്‌മ വളർത്തിയെടുക്കുക എന്നതായിരുന്നു.

Watch True Tv Kerala News on Youtube and subscribe regular updates

ആ തീരുമാനം സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കാൻ ഈ കാലയളവിൽ സാധ്യമായി. പാർടി നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ കൂടുതൽ ജനവിഭാഗങ്ങളെയും രാഷ്‌ട്രീയ കക്ഷികളെയും അണിനിരത്തുന്നതിനും ബി ജെ പിയുടെ വളർച്ചയ്‌ക്ക്‌ തടയിടുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി. ബി ജെ പിയെയും കോൺഗ്രസിനെയും അധികാരത്തിൽനിന്ന്‌ മാറ്റിനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തുടർച്ചയായി രണ്ടാംതവണയും ചരിത്രത്തിലാദ്യമായി അധികാരത്തിൽ എത്തിക്കാനും സാധ്യമായി. ഇതുവഴി കഴിഞ്ഞ പാർടി കോൺഗ്രസ് മുന്നോട്ടുവച്ച നയം ഫലപ്രദമായി നടപ്പാക്കാനായി എന്ന കാര്യം സമ്മേളനം വിലയിരുത്തി.
പാർടിയുടെ അടിത്തറയും ഈ കാലയളവിൽ വികസിച്ചു. മറ്റു പാർടികളിൽപ്പെട്ട നേതാക്കളും അനുഭാവികളും സിപിഐ എമ്മിലേക്ക്‌ വന്നുകൊണ്ടിരിക്കുന്ന സ്ഥിതിയാണുള്ളതെന്ന് സമ്മേളനം വിലയിരുത്തി. പാർടിയുടെ സംഘടനാ സംവിധാനവും കേഡർമാരുടെ എണ്ണവും വർധിച്ചുവരുന്ന സ്ഥിതിയാണ് സമ്മേളന പരിശോധനയിൽനിന്ന് വ്യക്തമാകുന്നത്. പാർടി മെമ്പർഷിപ്പിൽ 60,749 അംഗങ്ങളുടെ വർധനയും ബ്രാഞ്ചുകളുടെ കാര്യത്തിലുള്ള 3682 എണ്ണത്തിന്റെ വർധനയും ഇതാണ് വ്യക്തമാക്കുന്നത്. ഈ വളർച്ചയ്‌ക്കനുസരിച്ച് ലോക്കൽ കമ്മിറ്റികളുടെ കാര്യത്തിൽ 121 എണ്ണത്തിന്റെ വർധനയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അമൽ.കെ.ജി

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...