ട്രൂ ടിവിയുടെ അമരക്കാരനും, മുഖം നോക്കാതെ സത്യങ്ങൾ വിളിച്ച് പറഞ്ഞ് മാധ്യമ രംഗത്തെ വേറിട്ട മുഖമായ സൂരജ് പാലക്കാരൻ്റെ വണ്ടി ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപ്പെട്ടു.താൻ ചെയ്യുന്ന വാർത്തകളിലെ സത്യസന്ധത അദ്ദേഹത്തിന് ഒരുപാട് ശത്രുക്കളെ സൃഷ്ടിച്ചിട്ടുണ്ട്,. പാവപ്പെട്ടൻ്റെ ശബ്ദമായി സമൂഹത്തിൽ നിൽക്കുമ്പോൾ വ്യക്തിപരമായ ആക്ഷേപവും, വ്യക്ത്യഹത്യയും, ഭീഷണികളും തൻ്റെ മാധ്യമ പ്രവർത്തക ജീവിതത്തിൽ അദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി അദ്ദേഹം തൻ്റെ ജീവിതത്തിൽ നേരിടുന്നത് വിചിത്രമായ സംഭവങ്ങൾ ആണ്.
സ്വന്തം വാഹനത്തിൽ രാത്രി തനിച്ച് യാത്ര ചെയ്തിരുന്ന സൂരജ് പാലക്കാരൻ്റെ വണ്ടിയുടെ എതിരെ വന്ന ടിപ്പർ ലോറി സ്വന്തം വാഹനത്തിലേയ്ക്ക് ഇടിച്ച് കയറാൻ വരുന്നത് കണ്ട പാലക്കാരൻ വണ്ടി വെട്ടിച്ച്മാറ്റുകയും വലിയ അപകടത്തിൽ പെടുകയും ചെയ്തു. അപകടത്തിൽ പെട്ട വാഹനം പൂർണ്ണമായി തകർന്നു. എയർ ബാഗുകൾ വർക്ക് ചെയ്തത് കൊണ്ട് മാത്രമാണ് അദ്ദേഹം ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്.
ലാഭേച്ഛയില്ലാതെ ഓരോ വാർത്തകളും സത്യസന്ധമായി ചെയ്യുമ്പോൾ ഒരു പാട് ഭീഷണികൾ പാലക്കാരൻ നേരിട്ടുണ്ട്. ആദ്യമായി ആണ് ഇങ്ങനെയൊരു അനുഭവം എന്നാണ് അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്ന് ‘ട്രൂടിവിക്ക് മനസ്സിലാക്കുന്നത്.ഈ അപകടം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ നടന്ന വ്യക്തിഹത്യയും ജൂനിയർ ജേർണലിസ്റ്റുകളെ കൂട്ട് പിടിച്ച് നടത്തുന്ന മൂന്നാംകിട കളികളും ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്.
ട്രൂടി വി വാർത്തകൾ ചെയ്യുന്നത് മറയില്ലാതെ സത്യം വിളിച്ച് പറയാനാണ് .അത് ഇനിയും തുടർന്ന് കൊണ്ടേ ഇരിക്കും..
True TV Admin
