മീഡിയ വണ്‍ സംപ്രേഷണ വിലക്കിനെതിരെ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. ഹര്‍ജി ഉചിതമായ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. വിലക്കിനെതിരായ ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടു. ഇതോടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. എന്നാല്‍ വെള്ളിയാഴ്ച വ്യക്തിപരമായ അസൗകര്യം ഉണ്ടെന്ന് ദുഷ്യന്ത് ദാവെ കോടതിയെ അറിയിച്ചതോടായാണ് വ്യാഴാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്.
Watch True Tv Kerala News on Youtube and subscribe regular updates
മീഡിയ വണ്‍ ചാനല്‍ 11 വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദുഷ്യന്ത് ദവെ കോടതിയെ അറിയിച്ചു. ആഭ്യന്ത്രര മന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആണ് ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാത്തതെന്നും എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ രഹസ്യ ഫയലുകളില്‍ എന്താണ് ഉള്ളത് എന്ന് അറിയില്ലെന്നും ദുഷ്യന്ത് ദവെ കോടതിയെ അറിയിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ചാനല്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിയതെന്ന് ദുഷ്യന്ത് ദവെ വിശദീകരിച്ചു.കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ ശേഷം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കക്ഷികളായ തങ്ങളെ അറിയിക്കാതെ ആഭ്യന്തര വകുപ്പിന്റെ ഫയലുകള്‍ നോട്ടീസ് അയച്ച് വിളിപ്പിച്ച് വരുത്തിയെന്നും ദുഷ്യന്ത് ദാവെ കൂട്ടിച്ചേര്‍ത്തു. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി സീനിയര്‍ അഭിഭാഷകരായ മുകുള്‍ റോത്തഗി, ദുഷ്യന്ത് ദാവെ, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാകും വ്യാഴാഴ്ച ഹാജരാകുക. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് എന്നിവര്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്.
അമൽ.കെ.ജി
