യോഗിജി, നിങ്ങള്‍ താക്കൂര്‍ അല്ല, ഭീരുവാണ് -ആംആദ്മി എംപി ! 

0
12856

 

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി ആംആദ്മി എംപി സഞ്ജയ് സിങ്ങ് രംഗത്ത്.ഹത്രാസിൽ സന്ദർശനത്തിനെത്തിയ സഞ്ജയ് സിങ്ങിന്റെ മേൽ ദീപക് ശര്‍മ എന്നയാള്‍ ഇന്നലെ മഷിയെറിഞ്ഞിരുന്നു.ആക്രമണം പോലീസ് നോക്കിനില്‍ക്കുകയായിരുന്നുവെന്ന് എഎപി പ്രവര്‍ത്തകര്‍ പറഞ്ഞു.കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ മേൽ മഷിയൊഴിച്ചത്.തുടർന്ന് യോഗി ആദിത്യനാഥിനെതിരെ ട്വിറ്ററിലൂടെ രൂക്ഷമായി വിമർശനമുന്നയിക്കുകയായിരുന്നു.

“ഹത്രാസിലുണ്ടായത് ഭീരുവിന്‍റെ പ്രവൃത്തിയാണ്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു ആക്രമണം. എംഎല്‍എ രാഖി ബിര്‍ള, അജയ് ദത്ത്, ഫൈസല്‍ ലാല എന്നിവര്‍ കൂടെയുണ്ടായിരുന്നു. യോഗിജി, നിങ്ങള്‍ താക്കൂര്‍ അല്ല, ഭീരുവാണ്. എനിക്കെതിരെ കേസെടുക്കുകയോ എന്നെ കൊല്ലുകയോ ചെയ്യൂ. പക്ഷേ നീതിക്കായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും” എന്നാണ് സഞ്ജയ് സിങ്ങ് ട്വീറ്റ് ചെയ്തത്.നിമിഷ നേരംകൊണ്ട് തന്നെ ട്വീറ്റ് ശ്രദ്ധേയമായി മാറി.

Author -Amrutha