Connect with us

Hi, what are you looking for?

News

ഭാര്യയുമായി ഷാഫി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് പ്രാർത്ഥനയോടെ ഭഗവൽ സിംഗ് നോക്കി നിന്നു, ചോര കണ്ട് ആവേശഭരിതനായി ഷാഫി

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ പിടിയിലായ മുഹമ്മദ് ഷാഫി അതീവ ഗുരുതര രതിവൈകൃതത്തിന് ഉടമയാണെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിൽ കൂസലില്ലാതെ ഷാഫിയും ലൈലയും. കൊലപാതകത്തിൽ പശ്ചാത്താപമില്ലെന്ന് ലൈല പോലീസിനോട് പറഞ്ഞു. ബലി നൽകിയപ്പോൾ ഏറ്റവും അധികം ആവേശഭരിതനായത് ഷാഫി ആയിരുന്നു. ഭാര്യയുമായി ഷാഫി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് പ്രാർത്ഥനയോടെ ഭഗവൽ സിംഗ് കണ്ടു നിന്നു. പൂജാക്കളമൊരുക്കി നടുക്ക് വിളക്കു കൊളുത്തിയാണ് ലൈലയും ഷാഫിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്.

പത്മയെയും റോസ്‌ലിനെയും നരബലി നൽകിയ ശേഷം ഭഗവൽ സിങ്-ലൈല ദമ്പതികൾ ഇവരുടെ മാംസം പാചകം ചെയ്ത് ഭക്ഷിച്ചു. കൊലപാതകം നടത്തിയ ശേഷം ഇവരുടെ മാംസം പാചകം ചെയ്ത് കഴിക്കണമെന്ന് ഏജന്റ് ആയ ഷാഫി ഇവരോട് പറഞ്ഞിരുന്നു. ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട ഒരു പുസ്തകവും ഇയാൾ ഇവർക്ക് സമ്മാനിച്ചിരുന്നു. ഇതിൽ പറയുന്ന പ്രകാരമായിരുന്നു മാംസം ഭക്ഷിച്ചത്. മനുഷ്യമാംസം കഴിച്ചാൽ കൂടുതൽ ഐശ്വര്യം ഉണ്ടാകുമെന്ന് ഷാഫി ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആയുധങ്ങള്‍ കണ്ടെത്തുന്നതടക്കമുള്ള നടപടികള്‍ക്കായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇലന്തൂരില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച മൃതദേഹഭാഗങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. പത്തനംതിട്ടയില്‍ നിന്ന് പ്രതികളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഇലന്തൂരിലെ വീട്ടിലെ തെളിവെടുപ്പ് ഇന്നും തുടരും.

കൊച്ചിയില്‍ നിന്നു രണ്ട് സ്ത്രീകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി അത്രിക്രൂരമായി തലയറുത്ത് കൊല്ലുകയായിരുന്നു. കടവന്ത്ര സ്റ്റേഷന്‍ പരിധിയില്‍ പൊന്നുരുന്നി പഞ്ചവടി കോളനിയില്‍നിന്നു കാണാതായ പത്മം (52) കാലടി സ്വദേശിനി റോസിലി (50) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇരുവരും ലോട്ടറി കച്ചവടക്കാരായിരുന്നു.

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....