ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ആനകളിൽ ഒന്നായ നടുംഗമുവ രാജ ഇനി ഓർമ. ശ്രീലങ്കയിലെ ഈ െകാമ്പന് െകാമ്പന് ലോകമെങ്ങും വലിയ ആരാധകരാണുള്ളത്. തോക്കേന്തിയ സുരക്ഷാഭടൻമാർക്കൊപ്പമായിരുന്നു പലപ്പോഴും ആനയുടെ സഞ്ചാരം. അത്രമാത്രം പ്രാധാന്യത്തോടെ ലങ്ക സംരക്ഷിച്ച െകാമ്പനാണ് ചരിഞ്ഞത്.3.2 മീറ്ററായിരുന്നു രാജയുടെ ഉയരം. വളഞ്ഞ് മുട്ടിയ ഭീമൻ കൊമ്പുകളും രാജയെ വ്യത്യസ്തനാക്കിയിരുന്നു.
Watch True Tv Kerala News on Youtube and subscribe regular updates
1953ൽ മൈസൂരിലായിരുന്നു രാജയുടെ ജനനം. അക്കാലത്ത് രാജകുടുംബത്തിൽ പെട്ട വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്നു.ദേശീയ സ്വത്തായി അറിയപ്പെടുന്ന ഈ ആനയുടെ പേരിൽ ശ്രീലങ്കൻ തപാൽ വകുപ്പ് 2019ൽ സ്റ്റാംപ് പുറത്തിറക്കിയിരുന്നു.
അമൽ.കെ.ജി
