എംപി എന്‍ ആര്‍ ഇളങ്കോയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു.

0
259

ചെന്നൈ: ഡിഎംകെ എം.പി എന്‍ ആര്‍ ഇളങ്കോയുടെ മകന്‍ രാകേഷ് വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.45നാണ് അപകടം നടന്നത്. കോട്ടക്കുപ്പത്തിന് സമീപം കില്‍ പുതുപ്പേട്ടിലെ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് അപകടം നടന്നത്. വാഹനത്തിലുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.

പുതുച്ചേരിയിലേക്ക് പോകുകയായിരുന്ന രാകേഷും സുഹൃത്തും സഞ്ചരിച്ച വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ കോട്ടക്കുപ്പത്ത് നിന്നുള്ള സംഘം സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ച് രാകേഷിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. രാകേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Watch True Tv Kerala News on Youtube and subscribe regular updates

ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ പുതുച്ചേരിക്ക് സമീപം കനഗചെട്ടികുളത്തുള്ള പോണ്ടിച്ചേരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (പിംസ്) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

ശോഭ