ഒറ്റ ദിവസം കൊണ്ട് ലോകമാകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോളം വർധിച്ചു. ഈ നിലയിൽ തന്നെ തുടർന്നാൽ
രോഗബാധിതരുടെ എണ്ണം ഇന്ന് 10 ലക്ഷം കടന്നേക്കാം. യുഎസ്, ഇറ്റലി, സ്പെയിൻ എന്നീ മൂന്നു രാജ്യങ്ങളിലാണ് ഇതിൽ നാലു ലക്ഷത്തിലേറെ രോഗികൾ. ഫ്രാൻസും മരണനിരക്കിൽ ചൈനയെ മറികടന്നിട്ടുണ്ട്. ഇറാനിലെ മരണസംഖ്യ ചൈനയുടേതിന് തൊട്ടടുത്തെത്തിയിട്ടുണ്ട് . ഇതോടെ ചൈന ഏറ്റവുമധികം മരണം സംഭവിച്ച രാജ്യങ്ങളിൽ അഞ്ചാമതായി.
രോഗബാധിതരുടെ എണ്ണം യുഎസിൽ മാത്രം രണ്ടു ലക്ഷത്തോളമെത്തിയതോടെ രാജ്യം ആശങ്കയിലാണ്. നിയന്ത്രണ നടപടികൾ ഫലപ്രദമായാൽ പോലും ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയിൽ ആളുകൾ മരിച്ചേക്കുമെന്നാണ് സൂചന . നടപടികൾ പരാജയപ്പെട്ടാൽ മരണം 15–22 ലക്ഷം വരെയായേക്കാമെന്നാണ് വൈറ്റ്ഹൗസ് കോവിഡ് പ്രതിരോധ സംഘത്തിലെ വിദഗ്ധനായ ഡോ. ഡെബറ ബേർക്സ് നൽകുന്ന മുന്നറിയിപ്പ്.

You must be logged in to post a comment Login