നാളെ വൈകിട്ട് 6 മുതല്‍ മാർച്ച് 31 അര്‍ധരാത്രി വരെ തമിഴ്നാട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ മാത്രം തുറക്കും. ജില്ലകൾ തമ്മിലുള്ള എല്ലാ അതിര്‍ത്തികളും അടച്ചിടും.
തമിഴ്നാട്ടിൽ രണ്ടുപേർക്ക് കൂടി കോവിഡ്–19 പോസിറ്റീവ് സ്ഥിരീകരിച്ചതോടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഒൻപതായി. കോവിഡ് ബാധിച്ച ഒരാൾ സുഖംപ്രാപിച്ച് മടങ്ങിയിരുന്നു. നിലവിൽ 54 പേർ ഐസലേഷനിൽ ചികിത്സയിലാണ്. 9400 ലധികം ആളുകൾ വീടുകളിൽ നിരീക്ഷണത്തിലും. പരിശോധനയ്ക്ക് അയച്ച 443 സാംപിളുകളിൽ 352 എണ്ണത്തിന്റെയും ഫലം നെഗറ്റീവ് ആണ്. ബാക്കിയുള്ളവയുടെ ഫലം ഇനിയും കിട്ടിയിട്ടില്ല. കൊറോണ വൈറസ് വ്യാപിക്കുന്നതിനെതിരായ മുൻകരുതൽ നടപടിയായി ചെന്നൈ, ഈറോഡ്, കാഞ്ചീപുരം എന്നീ ജില്ലകൾ പൂർണമായും അടച്ചിടാൻ കേന്ദ്ര സർക്കാർ തമിഴ്‌നാടിനോട് ശുപാർശ ചെയ്തിരുന്നു.

You must be logged in to post a comment Login