സംഗതി കുറച്ചു കടന്ന കയ്യാണെങ്കിലും #വീട്ടിലിരിമൈ$#$%* എന്ന ഹാഷ്ടാഗാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുന്നത്. രോഗ ലക്ഷണങ്ങൾ ഉള്ള പലരും സമൂഹത്തിൽ ഇറങ്ങി നടക്കുന്നു എന്നത് കൊണ്ട് തന്നെ ഹാഷ്ടാഗ് കുറച്ച് കടുത്ത പ്രയോഗത്തിലാണ് .
ആളുകളെ ചിരിപ്പിക്കുകയും എന്നാൽ ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകളാണ് ഈ ഹാഷ്ടാഗിലൂടെ ട്വിറ്ററിൽ നിറയുന്നത്. വളരെ പെട്ടെന്നാണ് ഹാഷ്ടാഗ് ട്രെൻഡിങ്ങായത്. ട്വിറ്റർ ട്രെൻഡിങ്ങിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ് #വീട്ടിലിരിമൈ$#$ എന്നതും ശ്രദ്ധേയമാണ്.
നിരവധി പേരാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. കേരളത്തിൽ കൊറോണ പിടിമുറുക്കുമ്പോൾ ആളുകൾ അത്ര ബോധവാന്മാരല്ലാത്ത തരത്തിൽ ഇറങ്ങി നടക്കുന്നതും സമ്പർക്കം പുലർത്തുന്നതും പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് .
പലരും ഇതിന്റെ ഗൌരവം വെളിപ്പെടുത്തി കൊണ്ട് തന്നെ ട്വീറ്റുകളും ട്രോളുകളും ഷെയർ ചെയ്തിട്ടുണ്ട്. പതിനായിരത്തോളം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ ട്വീറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത്തരം ഒരു ഹാഷ്ടാഗിനെ ഈ ഒരവസരത്തിൽ വിമർശിക്കുകയല്ല പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു. കാരണം, കേരളത്തിൽ ഉണ്ടായ എല്ലാ കൊറോണ കേസുകളും ആളുകളുടെ അശ്രദ്ധമൂലം മാത്രം ഉണ്ടായതാണ്.

You must be logged in to post a comment Login