വിദേശത്ത് നിന്ന് വന്ന യുവാവ് പാലാ ജനറല്‍ ആശുപത്രിയിലെ ചികിത്സക്കിടെ മുങ്ങി. മുങ്ങി. സൗദിയില്‍ നിന്ന് എത്തിയ ആളാണ് ജലദോഷം അടക്കം രോഗങ്ങളോടെ ചികിത്സ തേടി ഇന്നലെ പല ജനറൽ ആശുപത്രിയിൽ എത്തിയത് , എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് മുന്‍പ് ഇയാൾ ആശുപത്രിയില്‍ നിന്നും സ്ഥലം വിടുകയായിരുന്നു.
കുമളി സ്വദേശിയാണെന്നാണ് ഇയാള്‍ ആശുപത്രിയില്‍ നല്‍കിയ വിവരം. രോഗബാധ സംബന്ധിച്ച് സംശയമുയര്‍ന്നതോടെ ആശുപത്രി അധികൃതര്‍ ഐസലേഷന്‍ വാര്‍ഡ് ക്രമീകരിച്ചു. പക്ഷെ ഇന്ന് രാവിലെയോടെ ഇയാളെ കാണാതാവുകയായിരുന്നു. ഇടുക്കി ജില്ലാ ആരോഗ്യവിഭാഗത്തെയും ആരോഗ്യവകുപ്പിനെയും ഇത് സംബന്ധിച്ച് വിവരം അറിയിച്ചിട്ടുള്ളതായാണ് വിവരം. ആശുപത്രിയില്‍ ഇയാള്‍ നല്‍കിയ വിലാസം കൃത്യമാണോ എന്ന് പരിശോധിച്ചു വരുന്നു

You must be logged in to post a comment Login