മികച്ച നടനുള്ള ഓസ്കർ പുരസ്കാരം വാക്വീന്‍ ഫീനിക്സ് സ്വന്തമാക്കി (ജോക്കര്‍) . മികച്ച നടിയ്ക്കുള്ള പുരസ്കാരം റെനെ സെല്‍വെഗറിനു ( ജൂഡി) ലഭിച്ചു. മികച്ച സിനിമ, സംവിധായകന്‍ , തിരക്കഥ തുടങ്ങി കൊറിയൻ ചിത്രമായ പാരാസൈറ്റ് നാല് പുരസ്കാരങ്ങള്‍ നേടി . മികച്ച രാജ്യാന്തര ചിത്രത്തിനുള്ള പുരസ്കാരവും പാരസൈറ്റ് സ്വന്തമാക്കി. ഒരു കൊറിയന്‍ ഭാഷാ ചിത്രം ഇത്രയും ഓസ്കർ പുരസ്കാരങ്ങൾ നേടുന്നത്
ചരിത്രത്തിൽ ആദ്യമാണ്.
ടോറ്റന്റിനോയുടെ ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനും മാര്യേജ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് ലോറ ഡെണ്‍ മികച്ച സഹനടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരവും വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് സ്വന്തമാക്കി. മികച്ച അനിമേറ്റഡ് ചിത്രമായി തിരഞ്ഞെടുത്തത് ടോയ് സ്റ്റോറി 4 ആണ് .

You must be logged in to post a comment Login