Connect with us

Hi, what are you looking for?

News

3 മാസത്തേയ്ക്ക് ഇനി ഇഎംഐ വേണ്ട !

 

കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നയ പ്രഖ്യാപനം ഓഹരി വിപണിക്ക് ആശ്വസമായി.
എല്ലാ വിധത്തിലുമുള്ള ബാങ്കുകളുടെ ടേം ലോണുകൾക്ക് മൂന്നു മാസത്തെ മോറട്ടോറിയം ഏർപ്പെടുത്തിയ പ്രഖ്യാപനമാണിത് . തിരിച്ചടവിന് കമ്പനികളുടെ വർക്കിങ് ക്യാപിറ്റൽ ലോണുകൾക്കും മൂന്നു മാസത്തേയ്ക്ക് സാവകാശം നൽകിയിട്ടുണ്ട്. കാർലോൺ,വീട് ലോൺ തുടങ്ങി എല്ലാ ഉപഭോക്ത‌ ലോണുകൾക്കും മൂന്നു മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട് . ഇതോടെ ഈ നിലയിലുള്ള എല്ലാ ഇഎംഐകളും മൂന്നുമാസത്തേയ്ക്ക് അടയ്ക്കേണ്ടതില്ല.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ വെള്ളിയാഴ്ച പ്രഖ്യാപിച്ചത് വിപണി പ്രതീക്ഷിച്ചതിനെക്കാൾ വളരെ മികച്ച നടപടി . സമീപനാളുകളിൽ കോർപ്പറേറ്റ് ബോണ്ട് മാർക്കറ്റിലും ബാങ്കിങ് മേഖലയിലുമുണ്ടായിരുന്ന പണ ലഭ്യതയിലെ കുറവിന് പരിഹാരമുണ്ടാക്കുന്ന തരത്തിലുള്ള നടപടികളും ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകളുടെ കരുതൽ ധനഅനുപാതം നാലു ശതമാനത്തിൽ നിന്ന് മൂന്നു ശതമാനമാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഏകദേശം 3.75 ലക്ഷം കോടിയുടെ പണ ലഭ്യത ആർബിഐ നടപടികളിലൂടെ പുതുതായി വിപണിയിലുണ്ടാകുമെന്നാണ് റിപോർട്ടുകൾ ഇതാണ് ധനകാര്യമേഖലയ്ക്കു ഗുണകരമാകുക. ഉപഭോക്താക്കളെ സംബന്ധിച്ച് പലിശ നിരക്കുകളിൽ ഗുണകരമായ നിലപാടും ആർബിഐ കൈക്കൊണ്ടു. ഇന്ത്യൻ സാമ്പത്തിക സംവിധാനത്തെ പിന്തുണയ്ക്കാനായി ആർബിഐ ഏത് തലം വരെയും അടിയന്തര സാഹചര്യത്തിൽ പോകാൻ തയാറാണ് എന്നതാണ് ഇത്ര ശക്തമായ പല നടപടികൾ വെളിപ്പെടുത്തുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...