മോദിയോട് പെട്രോൾ വില കുറയ്ക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി !

0
92

 

ആഗോളവിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പെട്രോൾ വില കുറയ്ക്കാൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് ആഗോള വിപണിയിൽ എണ്ണവില കുറയുന്നത് ചൂണ്ടിക്കാട്ടി രാഹുൽ മോദിക്കെതിരെ ചോദ്യവുമായി എത്തിയത്. എണ്ണവിലയുടെ പേരിൽ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാരിനെ നിങ്ങൾ കുറ്റപ്പെടുത്തിയിരുന്നല്ലോ, ഇന്ന് എന്നാൽ ആഗോള വിപണിയിൽ എണ്ണവില 35ശതമാനം കുറഞ്ഞിരിക്കുന്നു. ഇക്കാര്യം താങ്കളും ശ്രദ്ധിച്ചിരിക്കുമല്ലോ? ഈ അവസ്ഥയിൽ പെട്രോൾ ലിറ്ററിന് 60 രൂപയിൽ താഴെയുള്ള നിരക്കിലെത്തിച്ചാൽ മാന്ദ്യം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ സബദ്‌വ്യവസ്ഥയെ പിടിച്ചുയർത്താൻ ഈ നീക്കം സഹായിക്കുമെന്നും ട്വിറ്ററിലൂടെ രാഹുൽ പറയുന്നു.