കർണാടയിൽ 56കാരൻ കൊറോണയെന്ന് സംശയിച്ച് ആത്മഹത്യ ചെയ്തു. ഉഡുപ്പി ജില്ലയിലുള്ള ഉപ്പൂർ ഗ്രാമത്തിൽ നാർനാട് നിവാസിയായ ഗോപാലകൃഷ്ണ മാഡിവാലയാണ് ജീവനൊടുക്കിയത്, എന്നാൽ ഇയാൾക്ക് കൊറോണ വൈറസിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സുഹുത്തുക്കൾ പറഞ്ഞത് .
ഗോപാലകൃഷ്ണയെ വീടിനടുത്തുള്ള മരത്തിൽ ബുധനാഴ്ച പുലർച്ചെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തനിക്ക് കൊറോണയെന്ന് സംശയിക്കുന്നതിനാൽ താൻ മരിക്കുകയാണെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. വീട്ടുകാരോട് സുരക്ഷിതരായി തുടരാൻ ഇയാൾ കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഗോപാലകൃഷ്ണ സുഹൃത്തിനോട് തനിക്ക് കൊറോണയാണെന്ന് സംശയമുള്ളതായി പറഞ്ഞിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കെഎസ്‌ആർടിസി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗോപാലകൃഷ്ണയെ അടുത്തിടെ പുതിയ ഡ്രൈവർമാരുടെ പരിശീലകനായി നിയമിച്ചിരുന്നു.

You must be logged in to post a comment Login