Connect with us

Hi, what are you looking for?

News

പാക്കിസ്ഥാനിലെ ഭീകര ക്യാംപുകളും ആയുധപ്പുരയും ഇന്ത്യന്‍ സൈന്യം തകര്‍ത്തു : ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

ന്യൂഡല്‍ഹി : കോവിഡ് ഭീതിയ്ക്കിടയിലും അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാനു ചുട്ട മറുപടിയുമായി ഇന്ത്യ. അതിര്‍ത്തിക്കപ്പുറമുള്ള പാക്കിസ്ഥാനിലെ ഭീകര ക്യാംപുകളും ആയുധപ്പുരയും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ആക്രമണത്തിന്റെ വിഡിയോ സൈന്യം പുറത്തുവിട്ടു.


വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ കശ്മീര്‍ കുപ്വാരയിലെ കേരന്‍ സെക്ടറില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബ, ജെയ് ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനയില്‍പ്പെട്ട 160 ഓളം ഭീകരരാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. നുഴഞ്ഞു കയറ്റം തടയാന്‍ എത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഏറ്റു മുട്ടലില്‍ ഒന്‍പത് ഭീകരരെയാണ് സൈന്യം വധിച്ചത്. അഞ്ച് സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തു. ഭീകരരെ വധിച്ച ശേഷം നിയന്ത്രണ രേഖയ്ക്ക് സമീപം രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇവരുടെ താവളവും സൈന്യം തകര്‍ത്തെറിഞ്ഞു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാക്ക് ഭീകരരുടെ ലോഞ്ച് പാഡുകളും ഗണ്‍ പൊസിഷനുകളും ആയുധപ്പുരയും ആക്രമണത്തില്‍ തകര്‍ന്നു.

പാക്ക് ഭാഗത്തു കനത്ത നാശനഷ്ടമുണ്ടായതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ പാക്കിസ്ഥാന്‍ പ്രകോപനം സൃഷ്ടിച്ചപ്പോഴാണ് ഇന്ത്യ തിരിച്ചടിച്ചത്


ഇന്ത്യയുടെ തിരിച്ചടിയില്‍ പാക് ഭാഗത്ത് കനത്ത നാശനഷ്ടം ഉണ്ടായെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.അതേസമയം, അതിര്‍ത്തിയില്‍ കാവല്‍ ശക്തമാക്കണമെന്നും സുരക്ഷാസന്നാഹങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ബിഎസ്‌എഫിനോട് ആഭ്യന്തരമന്ത്രി അമിത്ഷാ ആവശ്യപ്പെട്ടു. ഇന്ത്യ-പാക്കിസ്ഥാന്‍, ഇന്ത്യ -ബംഗ്ലാദേശ് അതിര്‍ത്തികളിലെ സുരക്ഷ ശക്തമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. കോവിഡിന്റെ കൂടി പശ്ചാത്തലത്തലാണ് ഷാ ഈ ആവശ്യം ശക്തമാക്കിയത്. അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളെ കെറോണയെക്കുറിച്ച്‌ ബോധവല്‍ക്കരിക്കുകയും, അതിര്‍ത്തി കടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ബി.എസ്.എഫിനോട് അദേഹം നിര്‍ദേശിച്ചു.

.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...