അടുത്ത 21 ദിവസത്തേക്ക് രാജ്യം പൂർണമായും ലോക്ക് ഡൌണിലേക്ക് !

0
123

 

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച രാത്രി 12 മണിമുതൽ രാജ്യം പൂർണമായും ലോക്ക് ഡൗൺ ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം പ്രധാനമായ തീരുമാനമെടുക്കുകയാണ്. ഇന്നു രാത്രി 12 മണി മുതൽ അടുത്ത 21 ദിവസത്തേക്കാണ് രാജ്യം മുഴുവൻ അടച്ചിടുന്നത് – പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങളോട് ജനതാ കർഫ്യൂ വിജയിപ്പിച്ചതിനു നന്ദി പറയുന്നു. ജനം പ്രതിസന്ധി ഘട്ടത്തിൽ ഒരുമിച്ചു നിന്നു. കൊറോണയെ ചെറുക്കണമെങ്കിൽ അതു പടരുന്ന വഴികൾ തകർക്കുകയാണു വേണ്ടത് . സാമൂഹിക അകലം പാലിക്കുകയെന്നത് ഓരോ പൗരനും ബാധകമാണ്. കുടുംബത്തിലെ എല്ലാവരും ഇതു നിർബന്ധമായും പിന്തുടരണം. കൊറോണയെ നേരിടാൻ മറ്റു വഴികളില്ല. സാമൂഹിക അകലം പാലിക്കേണ്ടത് രോഗികൾ മാത്രമല്ല പ്രധാനമന്ത്രി പറഞ്ഞു.ആരും വീടുകളിൽനിന്ന് പുറത്തിറങ്ങരുത്. ചെറിയ അശ്രദ്ധയ്ക്കു രാജ്യം ചിന്തിക്കാൻ കഴിയാത്തത്ര വലിയ വില കൊടുക്കേണ്ടി വരും . ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങൾക്കു പോലും കൊറോണ വൈറസിന്റെ ആഘാതം നേരിടാന്‍ സാധിച്ചിട്ടില്ലെന്ന കാര്യം മറക്കരുതെന്ന് പ്രധാനമന്ത്രി ഓർമപ്പെടുത്തി