ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ മാസ്ക് വലിച്ചെറിഞ്ഞു ? ഒടുവിൽ അറസ്റ്റ് .

0
112

നെടുമ്പാശേരി വിമാനത്താവളത്തിൽ കൊവിഡ് 19 കണ്ടെത്തുന്നതിനായി സ്ക്രീനിങിനോട് സഹകരിക്കാതിരുന്ന യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ മാസ്ക് വലിച്ചെറിഞ്ഞിരുന്നു. പോലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്‌ എറണാകുളം സ്വദേശി ലാമി അറയ്ക്കലിനെയാണ്
കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ വൈറസ് വ്യാപനം തടയുന്നതിനായി സമ്പൂര്‍ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കാസര്‍കോട് , എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളില്‍ കളക്ടര്‍മാര്‍ ആളുകള്‍ കൂട്ടം കൂടുന്നതു തടയാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സംസ്ഥാനത്ത് ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ പൊതുഗതാഗതം നിരോധിച്ചിട്ടുണ്ട്. നിലവിൽ സ്വകാര്യ വാഹനങ്ങള്‍ക്ക് വിലക്കില്ലെങ്കിലും അടിയന്തര സാഹചര്യങ്ങളിലൊഴികെ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവര്‍ക്കെതിരെ കേസെടുക്കും. പോലീസ് നല്‍കുന്ന പാസ് ഉപയോഗിച്ചാണ് അവശ്യസര്‍വീസായി പ്രഖ്യാപിച്ചിരിക്കുന്ന സേവനങ്ങള്‍ക്ക് ഗതാഗതം അനുവദിക്കുക.

93 പേര്‍ക്കാണ് സംസ്ഥാനത്ത് നിലവില്‍ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. എറണാകുളം, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവുമധികം രോഗികളുള്ളത്.