കോവിഡ് ഭീതിയുടെ ഈ കാലത്ത് റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കു സൗജന്യ റേഷൻ ലഭിക്കണമെങ്കിൽ കുടുംബത്തിലെ എല്ലാവരുടെയും ആധാർ കാർഡ് നമ്പർ നൽകണം. റേഷൻ കാർഡ് ഇല്ലാതെ എത്തുന്നയാളുടെ മൊബൈൽ നമ്പറും ആധാർ കാർഡും സത്യവാങ്മൂലവും മതിയെന്നാണ് മുൻപ് ഭക്ഷ്യമന്ത്രിയും അനുബന്ധ ഉദ്യോഗസ്ഥരും അറിയിച്ചിരുന്നത്. സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ മേഖലാ, ജില്ലാ, താലൂക്ക്തല ഉദ്യോഗസ്ഥർക്കു കൂടുതൽ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി കത്തയച്ചു.
കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആധാർ നമ്പർ സത്യവാങ്മൂലത്തിൽ എഴുതി വാങ്ങുകയും ഇപോസ് മെഷീനിൽ എന്റർ ചെയ്ത് റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം. പ്രത്യേക റജിസ്റ്ററിൽ ഇപ്രകാരം വിതരണം ചെയ്യുന്ന റേഷൻ വിവരങ്ങൾ എഴുതി സൂക്ഷിച്ച് റേഷനിങ് ഇൻസ്പെക്ടറെ അറിയിക്കണം. അവർ ജില്ലാ സപ്ലൈ ഓഫിസർക്കു വിവരം കൈമാറണം. നിലവിൽ ഏതെങ്കിലും കാർഡിലെ അംഗം ആധാർ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ സത്യവാങ്മൂലവും ആധാർ കാർഡുമായി വന്നാൽ റേഷൻ നൽകാൻ പാടില്ലെന്നും നിർദേശമുണ്ട്.
![](https://truetvkerala.com/wp-content/uploads/2023/11/True-TV-Logo.png)
You must be logged in to post a comment Login