കേരളത്തിൽ ആദ്യ കോവിഡ് 19 മരണം റിപ്പോർട്ട് ചെയ്തു . എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് മരിച്ചത്. മാർച്ച് 17ന് ദുബായിൽ നിന്ന് കടുത്ത ന്യുമോണിയയുമായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. വീട്ടിൽ ഐസലേഷനിൽ കഴിയവെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് 22ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. രാവിലെ എട്ടുമണിയോടെയായിരുന്നു മരണം.
നെടുമ്പാശേരിയിൽ നിന്ന് ഇദ്ദേഹത്തെ കൊണ്ടുവന്ന ഡ്രൈവർക്കും, ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് രോഗം ബാധിച്ച് നിലവിൽ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത് 14 പേരാണ്. ഇതിൽ 5 പേർ ബ്രിട്ടീഷ് പൗരന്മാരും, 6 പേര്‍ എറണാകുളം സ്വദേശികളും, 2 പേർ കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്

You must be logged in to post a comment Login