കൊറോണ വൈറസ് വായുവിലൂടെ വ്യാപിക്കുന്നതിന് തെളിവില്ല എന്ന പുതിയ വിശദീകരണം ആണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആസ്ഥാനത്തു നിന്നും കഴിഞ്ഞ ദിവസം ഉണ്ടായത് .വായുവിലൂടെ പകരുമായിരുന്നുവെങ്കില്‍ വൈറസ് ബാധിതരുടെ കുടുംബങ്ങളിലെ എല്ലാവര്‍ക്കും രോഗബാധ ഉണ്ടാകേണ്ടതായിരുന്നുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
ലോകം മുഴുവൻ കൊറോണ വൈറസിന്റെ വ്യാപനത്തെ കുറിച്ചും ,ഉത്ഭവത്തെ കുറിച്ചും വ്യത്യസ്‌ത അഭിപ്രായങ്ങൾ പറയുമ്പോൾ ആണ് ഐസി .എം .ആര്‍ ഇങ്ങനെയൊരു വിശദീകരണവുമായി എത്തിയത് .വായുവിലൂടെ പകരുമെങ്കിൽ കൊറോണ ബാധിതര്‍ ചികിത്സയില്‍ കഴിഞ്ഞ ആശുപത്രികളിലെ മറ്റുരോഗികള്‍ക്കും വൈറസ് ബാധ ഉണ്ടാകേണ്ടതായിരുന്നു. അതിനാല്‍ കൊറോണ വായുവിലൂടെ പകരുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി .കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കേന്ദ്രം ഹോട്ട്സ്പോട്ടുകളായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലങ്ങളിലെ രോഗലക്ഷണമുള്ള എല്ലാ വ്യക്തികൾക്കും റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തണം എന്ന് ഐ.സി .എം .ആര്‍ നിർദ്ദേശിച്ചു. നിലവിലെ പരിശോധനയെക്കാളും അതിവേഗത്തിൽ വൈറസ് ബാധിതരെ കണ്ടെത്താൻ റാപ്പിഡ് ടെസ്റ്റിനു സാധിക്കും .അരമണിക്കൂറിനുള്ളിൽ (15 – 30 മിനിട്ട് ) പരിശോധന ഫലം ലഭിക്കും എന്നതാണ് ഇതിന്ടെ പ്രത്യേകത .യുണൈറ്റഡ് സ്റ്റേറ്റ് ഫുഡ് ആൻഡ് ഡ്രഗ് അസോസിയേഷൻ ഈ പരിശോധനക്ക് അംഗീകാരം നൽകിയിട്ടുണ്ട് .ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ,ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ മാർക്കറ്റിങ് അംഗീകാരത്തോടെയാണ് ഇത് നടപ്പിലാകുന്നത് എന്ന് ഐ.സി.എം.ആര്‍ അറിയിച്ചു .കേരളത്തിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ഇന്നലെ മുതൽ ആരംഭിച്ചു .

You must be logged in to post a comment Login