ഇടുക്കി ജില്ലയിൽ കോവിഡ് ബാധിതനായ കോൺഗ്രസ് നേതാവ് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവുമൊത്ത് മന്ത്രിമാരെ സന്ദർശിച്ചിരുന്നു എന്ന് സൂചന. വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചതിൽ ആദ്യത്തെ തദ്ദേശീയനാണ്. കാസർഗോഡ്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകൾ ഇദ്ദേഹം സന്ദർശിച്ചിരുന്നു. ഇടുക്കി ജില്ലയിൽ ഇതുവരെ മൂന്നു കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. അതിൽ ബ്രിട്ടീഷ് പൗരനും രണ്ടാമെത്തെതു ദുബായിൽ നിന്നും തൊടുപുഴ കുമാരമംഗലത്ത് എത്തിയ വ്യക്തിയുമാണ്.
അതേ സമയം വയനാട്ടിലും ആദ്യ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. അബുദാബിയിൽ നിന്നെത്തിയ മാനന്തവാടി സ്വദേശിയായ 45 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കഴിഞ്ഞ 21 ന് അബുദാബിയിൽ നിന്നും എത്തുകയും എത്തിയ ഉടനെ തന്നെ സ്വയം ക്വാറന്റെന് വിധേയമാകുകയും ചെയ്തയാളാണ്. ഇദ്ദേഹത്തിന്റെ പ്രൈമറി കോണ്ടാക്ടിൽ മൂന്നു പേർ മാത്രമാണ് ഉള്ളത്. മലപ്പുറം ജില്ലയിൽ മൂന്നു പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

You must be logged in to post a comment Login