ജയ്പുരിലെ സവായ് മാൻസിങ് (എസ്എം.എസ്) ആശുപത്രിയിലെ ഡോക്ടർമാരാണ് ആന്റി വൈറൽ, മലമ്പനി എന്നിവയ്ക്കുള്ള മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയിലൂടെ 3 കോവിഡ് ബാധിതരെ സുഖപ്പെടുത്തിയാതായി അവകാശപ്പെടുന്നത്. ഇറ്റലിക്കാരായ ദമ്പതികളെയും ദുബായിൽ നിന്നെത്തിയ എൺപത്തഞ്ചുകാരനെയുമാണ് ഇവർ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ചികിത്സയിലൂടെ കോവിഡ് മുക്തരാക്കി എന്ന് അവകാശപ്പെടുന്നത്.
എസ്എംഎസ് മെഡിക്കൽ കോളേജ് എച്ച്1എൻ1 ചികിത്സയിൽ മുന്നിട്ടു നിൽക്കുന്ന ഹോസ്പിറ്റലാണ് അവിടുത്തെ വിദഗ്ധസംഘം കൊറോണ വൈറസിനെ കുറിച്ച് പഠനം നടത്തുകയും തുടർന്ന് സാർസ്, മെർസ് രോഗങ്ങളുമായി താരതമ്യപ്പെടുത്തി ഔഷധങ്ങൾ നിശ്ചയിക്കുകയുമാണ് ചെയ്തത് . വൈറസുകൾ പെരുകുന്നത് തടയുന്ന ടാമിഫ്ലൂ, മലമ്പനിക്ക് പ്രതിവിധിയായി ഉപയോഗിക്കുന്ന ക്ലോറോക്വിൻ എന്ന മരുന്നുകളാണ് ഉപയോഗിച്ചതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പളായ ഡോ. സുരേഷ് ഭണ്ഡാരി പറഞ്ഞു. കൂടാതെ നിലവിലുള്ള ചികിത്സാ മാനദണ്ഡപ്രകാരം ലക്ഷണങ്ങൾ കണ്ട് ചികിത്സ നൽകുന്ന രീതിയും ഒപ്പം ചെയ്തു. നൂതന ചികിത്സ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർചിനെ (ഐ.സി.എം.ആർ) വിവരങ്ങൾ ധരിപ്പിച്ചു കൊണ്ടായിരുന്നു
ചികിത്സയ്ക്ക് വിധേയരായ വിദേശദമ്പതികളിൽ ഭർത്താവിന് 69 വയസ്സും ഭാര്യയ്ക്ക് 50 വയസ്സുമായിരുന്നു. പ്രായക്കൂടുതലും മറ്റ് ആരോഗ്യപ്രശ്നങ്ങളും കുറച്ചു വെല്ലുവിളി ആയെങ്കിലും രോഗം കീഴടക്കി എന്നും മൂന്നു പേരും രോഗവിമുക്തരായെങ്കിലും ശ്വാസകോശ രോഗങ്ങളുണ്ടായിരുന്ന ഇറ്റലിക്കാരനും വൃക്കസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്ന ഇന്ത്യക്കാരനും തുടർ ചികിത്സയിലാണെന്നും അധികൃതർ പറഞ്ഞു.

You must be logged in to post a comment Login