കോവിഡ്-19 വൈറസ് പൊട്ടിപ്പുറപ്പെട്ടതും എറ്റവുമധികം നാശം വിതച്ചതും ചൈനയിലാണ് എന്നാല്‍ അപകടഘട്ടം പിന്നിട്ടതായി ചൈനീസ് ആരോഗ്യ മന്ത്രാലയം പറയുന്നു. ചൈനയില്‍ വൈറസ് വ്യാപനം കുറഞ്ഞുതുടങ്ങിയ സാഹചര്യത്തിലാണ് പ്രഖ്യാപനമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ 80,814 പേര്‍ക്ക് രോഗം ബാധിക്കുകയും 3,177 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ സമീപ ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ചൈനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ചൈനയുടെ ആരോഗ്യ മേഖലയെയും സാമ്പത്തിക വ്യവസ്ഥയെയും കൊറോണ വൈറസ് പാടെ തകര്‍ത്തിരുന്നു. കോവിഡ് ബാധിതരെ ചികിത്സിക്കാനായി നിര്‍മ്മിച്ച 16 ആശുപത്രികളുടെ പ്രവര്‍ത്തനം ചൈന അവസാനിപ്പിച്ചു. പുതുതായി വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതാണ് ആശുപത്രികളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചത്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊവിഡ് -19 ബാധിച്ച് മരണപ്പെട്ടത് ഇറ്റലിയിലാണ് 1,016 പേരാണ് മരണപ്പെട്ടത്. ചൈനയില്‍ 80,814 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ഇറ്റലിയില്‍ 15,113 പേര്‍ക്കും വൈറസ് ബാധിച്ചു. ഇന്ത്യയില്‍ വൈറസ് ബാധിച്ച് ഒരാളാണ് മരണപ്പെട്ടത്. 75 പേര്‍ക്ക് കൊവിഡ് -19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

You must be logged in to post a comment Login