ലോകമെങ്ങും ഉറ്റുനോക്കിയിരുന്നത് ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിന്റെ നാശത്തിനായാണ്. എന്നാൽ ഇപ്പോൾ കൊറോണ വൈറസിനെ ഇല്ലാതാക്കാൻ ചൈന മാർഗം കണ്ടെത്തിയതായാണ് സൂചനകൾ . വൈറസിനെതിരായ മരുന്ന് കണ്ടെത്താൻ വിവിധ രാജ്യങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെയാണ് എല്ലാവരും സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നത്. ഇതിനിടെയാണ് കൊറോണ വൈറസിനെ നേരിടാൻ ചൈന പ്രതിവിധി കണ്ടെത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ചൈന ആസ്ഥാനമായുള്ള ഇംഗ്ലീഷ് ദിനപത്രമായ ഗ്ലോബൽ ടൈംസിന്‍റെ റിപ്പോർട്ടാണ് കൊവിഡ് ഭീതിക്കിടയിൽ ആശ്വാസമേകുന്നത്. 34,000ത്തിലധികം പേരുടെ ജീവനെടുത്ത കൊറോണ വൈറസിനെ നേരിടാനുള്ള മാർഗം ചൈനീസ് ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ.
Chinese scientists have developed a new weapon to combat the #coronavirus. They say they have found a nanomaterial that can absorb and deactivate the virus with 96.5-99.9% efficiency. pic.twitter.com/ESFUOoTuIX
— Global Times (@globaltimesnews) March 29, 2020
35 ഓളം കമ്പനികളും അക്കാദമിക് സ്ഥാപനങ്ങളുമാണ് ലോകമെമ്പാടുമായി കൊറോണ വൈറസിന് വാക്സിൻ കണ്ടെത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ നാലോളം കമ്പനികൾ മൃഗങ്ങളിൽ മരുന്ന് പരീക്ഷിച്ച് കഴിഞ്ഞിരിക്കുകയാണ്. ഇതിൽ ബോസ്റ്റൺ ആസ്ഥാനമായുള്ള ബയോടെക് കമ്പനി മോഡേണ മനുഷ്യരിൽ മരുന്ന് പരീക്ഷിക്കുന്ന ഘട്ടത്തിലാണിപ്പോൾ . കോവിഡ് 19നു കാരണമാകുന്ന സാർസ് കോവിഡ് 2 ന്‍റെ ജനിതകഘടനകളെക്കുറിച്ചുള്ള ചൈനയുടെ പഠനങ്ങളാണ് കൊവിഡ് 19 വാക്സിൻ പ്രവർത്തനങ്ങൾക്കും വേഗത നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
ചൈനീസ് ശാസ്ത്രജ്ഞരുടെ ഒരു സംഘം കോവിഡ് -19 രോഗത്തെ പ്രതിരോധിക്കാനുള്ള നാനോ മെറ്റീരിയൽ’ വികസിപ്പിസിച്ചെടുത്തു എന്നാണ് ഗ്ലോബൽ ടൈംസിന്‍റെ റിപ്പോർട്ട് പറയുന്നത്. “കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ചൈനീസ് ശാസ്ത്രജ്ഞർ ഒരു പുതിയ ആയുധം വികസിപ്പിച്ചെടുത്തിട്ടുണ്ട്. 96.5-99.9% കാര്യക്ഷമതയോടെ വൈറസിനെ ആഗിരണം ചെയ്യാനും നിർജ്ജീവമാക്കാനും കഴിയുന്ന ഒരു നാനോ മെറ്റീരിയലാണ് കണ്ടെത്തിയത് ” എന്നാണ് ഗ്ലോബൽ ടൈംസ് പറയുന്നത്.
പ്രതീക്ഷയോടെയാണ് ലോകരാജ്യങ്ങൾ ചൈനയിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകളെ നോക്കി കാണുന്നത്. വാർത്തയുടെ യാഥാർഥ്യം ഇതുവരെയും വ്യക്തമായിട്ടില്ലെങ്കിലും റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കൊവിഡ്-19 ഭീതിയകറ്റാൻ ഇതിന് കഴിയുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്

You must be logged in to post a comment Login