തിരുവനന്തപുരം: കോവിഡ്-19 മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് 1000 രൂപയുടെ കിറ്റ് സൗജന്യമായി എത്തിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരമാകും അര്‍ഹരായവര്‍ക്ക് കിറ്റ് വിതരണം ചെയ്യുക. ഇതിനായുള്ള കിറ്റുകള്‍ തയ്യാറായി വരികയാണ്. നോണ്‍ പ്രയോറിട്ടി റേഷന്‍ കാര്‍ഡുടമകള്‍ക്ക് 10 കിലോഗ്രാം അരി വീതം 10.90 രൂപ നിരക്കില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. വ്യാപാരികള്‍ ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവയ്ക്കാന്‍ ശ്രമിച്ചാല്‍ പരിശോധന നടത്തി പിടിക്കപ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മിന്നല്‍ പരിശോധന ഉള്‍പ്പെടെ നടത്തുമെന്നും മന്ത്രി പറഞ്ഞു. അരി കൂടാതെ പഞ്ചസാര 1 കിലോ, പയര്‍ 1 കിലോ, കടല 1 കിലോ, പരിപ്പ് 1 കിലോ, പുട്ടുപൊടി 1 കിലോ, ആട്ട 1 കിലോ, ഉപ്പ് 1 കിലോ, വെളിച്ചെണ്ണ 1 കിലോ, കൂടാതെ തെയിലപ്പൊടി, രസംപൊടി,മുളക് പൊടി,സാമ്പാര്‍ പൊടി, കടുക് എന്നിവയും സൗജന്യ കിറ്റില്‍ ഉണ്ടാകും.

You must be logged in to post a comment Login