കോവിഡ്-19: ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിദേശ കപ്പലുകള്‍ക്ക് നിയന്ത്രണം

0
461

വിദേശ വിനോദസഞ്ചാര കപ്പലുകള്‍ക്ക് ഇന്ത്യയിലെ വിവിധ തുറമുഖങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.. വിനോദസഞ്ചാര കപ്പലുകളെല്ലാം റദ്ദാക്കിയിട്ടുണ്ട്.. ഇന്ത്യന്‍ ഷിപ്പിംഗ് മന്ത്രാലയമാണ് ഉത്തരവിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.. മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം. കോവിഡ്-19 ഭീഷണിയെതുടര്‍ന്നാണ് നടപടി.
അതേസമയം തായ്ലാന്‍ഡില്‍ നിന്ന് തിരിച്ചെത്തിയ ഡല്‍ഹി സ്വദേശിയ്ക്കാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള 28 പേരുടെയും നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കോവിഡ് – 19 പകരുന്ന സാഹചര്യത്തില്‍ എല്ലാവരും ഹസ്തദാനം ഒഴിവാക്കണമെന്നും പകരം നമസ്‌തേ പറയണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ലോകത്താകമാനം രോഗം ബാധിച്ചവര്‍ ഒരു ലക്ഷം കവിഞ്ഞു.