കാലടിപ്ലാന്റേഷൻ: കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരുക്ക്. വെറ്റിലപ്പാറ-അതിരപ്പിള്ളി റെയിഞ്ചിലെ ചുള്ളി വനമേഖലിലെ തേക്ക് തോട്ടത്തിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർക്ക് പരുക്കേറ്റു.
അയ്യമ്പുഴ സ്വദേശി തേക്കാനത്ത് ജോണിക്കാണ് (ചാക്കു) (65) പരുക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. മൂന്ന് വനപാലകരോടൊപ്പം വനത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെ മുന്നിൽ നടക്കുകയായിരുന്ന ജോണി ആനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു.
ഓടിയടുത്ത ആനയുടെ തട്ടേറ്റ് ജോണി തെറിച്ച് വീണു. ഇയ്യാളുടെ കാലിനും വാരിയെല്ലിനും പരിക്കേറ്റു.
കൂടെ ഉണ്ടായിരുന്ന രക്ഷപ്പെട്ട വനപാലകർ വിവരം നൽകിയതിനെ തുടർന്ന് ജോണിയെ ജീപ്പ് എത്തിച്ച് വനത്തിനുള്ളിൽ നിന്ന് പുറത്തു കൊണ്ടുവരികയും തുടര്‍ന്ന് ആംബുലൻസിൽ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു .

You must be logged in to post a comment Login