രാജ്യത്ത് സമ്പൂർണ ലോക്ക് ഡൌണ്‍ തുടരുമ്പോഴും മാലിന്യം തള്ളലിന് ഒരു കുറവുമില്ലാത്ത അവസ്ഥയാണ് കാണാൻ കഴിയുന്നത്. കൂത്താമ്പുള്ളിക്ക് സമീപത്തെ പുഴയുടെ തീരത്തുള്ള കുടിവെള്ള പദ്ധതിക്ക് അടുത്ത് മാലിന്യം തള്ളിയെന്നാണ് നാട്ടുകാർ പരാതി ഉയർത്തുന്നത്.
എന്നാൽ പോലീസ് അന്വേഷണത്തിനായി എത്തിയപ്പോൾ വൻ ട്വിസ്റ്റാണ് ഉണ്ടായത്. നാട്ടിലെ തൊട്ടടുത്ത തുണിക്കടകളിൽ നിന്നും വീടുകളിൽ നിന്നും തള്ളിയ മാലിന്യങ്ങൾ തന്നെയാണ് അതെന്ന് മനസ്സിലായി. ഒടുക്കം മൂന്ന് പേർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സിഐ എത്തി മാലിന്യ സഞ്ചികൾ പരിശോധിച്ചപ്പോൾ തുണിക്കടയിൽ നിന്നുള്ള മാലിന്യമാണ് ഭൂരിഭാഗവും എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
ചില കsകളുടെയും സ്റ്റിക്കറുകളും കവറുകളും അതിൽ നിന്ന് കണ്ടെത്തിയിരുന്നു. അതോടെ സ്റ്റിക്കറുകളിലെയും, കവറുകളിലെയും കടകളുടെ പേരുകൾ കേന്ദ്രീകരിച്ച് അവരെ വിളിച്ചുവരുത്തി അന്വേഷിച്ചു. കടയിലെ മാലിന്യം, മാലിന്യം നീക്കുന്ന ആളുകളെ ഏൽപ്പിക്കുകയാണ് തുണി വ്യാപാരികൾ ചെയ്യുന്നതെന്നും, അവർ എവിടെയാണ് അത് കൊണ്ടുപോയി നീക്കം ചെയ്യുന്നത് എന്ന് അവർക്ക് അറിയില്ല എന്നുമാണ് വ്യാപാരികൾ പറഞ്ഞത്. ആ തരത്തിൽ ആരോപണം ഉയർന്നപ്പോൾ ജോലിക്കാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.മൂന്ന് പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു.
ശ്മശാനം കടവിലാണ് ഇന്നലെ രാവിലെ വൻതോതിൽ മാലിന്യം കെട്ടുകണക്കിന് തള്ളിയതായി കണ്ട് സമീപവാസികൾ പഞ്ചായത്ത് അംഗത്തെ വിവരമറിയിച്ചത്. അതിനുശേഷം പഞ്ചായത്ത് അംഗം വിവരം സ്ഥിരീകരിച്ച ശേഷം സി.ഐ യെ അറിയിക്കുകയായിരുന്നു.ഇനി മാലിന്യം ഇവിടെ കൊണ്ട് തള്ളിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

You must be logged in to post a comment Login