ഹീറോകളായി വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്ന മൃഗങ്ങള്‍ പലപ്പോഴും സ്വന്തം വീട്ടുകാര്‍ക്ക് രക്ഷയായി ഹീറോ പദവി ഉയര്‍ത്താറുണ്ട്. പല അനുഭവങ്ങളും നാം കേട്ടിട്ടുമുണ്ട്.
ഇപ്പോഴിതാ ഒരു അപൂര്‍വ്വ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
Pet cat saves the life of the kid. See the end to visualise where the child would have landed👍🏻
And this reminds me of my German Shepard, twice keeping the cobra away from my kids. pic.twitter.com/0T5EOJ2N29
— Susanta Nanda IFS (@susantananda3) April 11, 2020
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
നിലത്ത് ഇഴഞ്ഞു നടന്ന് കളിക്കുകയാണ് ഒരു കുട്ടി. മുട്ടിലിഴഞ്ഞ് നിരങ്ങി നീങ്ങുന്ന കുട്ടിയെ അപകടത്തില്‍ നിന്ന് പൂച്ച രക്ഷിക്കുന്നതാണ് വീഡിയോയില്‍ ഉളളത്.
കുട്ടി വീഴാന്‍ പോകുന്നത് മുന്‍കൂട്ടി കണ്ട പൂച്ച ഞൊടിയിടയില്‍ രക്ഷയ്ക്ക് എത്തി. കുട്ടിയെ മുന്നോട്ടുപോകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്.
ദൂരെ നിന്ന് ഓടിയെത്തിയ പൂച്ച കുട്ടിയെ പിന്നിലേക്ക് തളളി മാറ്റുകയാണ്. നിമിഷനേരം കൊണ്ടാണ് പൂച്ചയുടെ ഇടപെടല്‍. അല്ലാത്തപക്ഷം കുട്ടി ഗോവണിപ്പടിയിലേക്ക് വീഴുമായിരുന്നു.
പൂച്ചയുടെ ഇത്തരമൊരു ഇടപെടലിനെ തുടര്‍ന്ന് കുട്ടി പിന്തിരിയുന്നതും വീഡിയോയില്‍ കാണാം.

You must be logged in to post a comment Login