സിനിമകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനോദ് കോവൂര്‍. എംഐടി മൂസ എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അദ്ദേഹം. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ ആദ്യമായി പുറത്തിറങ്ങിയപ്പോള്‍ പോലീസുകാര്‍ക്കൊപ്പം സെല്‍ഫിയെടുത്ത അനുഭവം നടന്‍ മുൻപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.ഫേസ്ബുക്കിലാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.
വിനോദ് കോവൂരിന്റെ പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെ
“കഴിഞ്ഞ ദിവസം ലോക് ഡൗൺ കാലത്ത് ആദ്യമായ് പുറത്തിറങ്ങിയ ദിനം .ശശി കലിംഗ മരിച്ച ദിവസം പിലാശ്ശേരിയിലുള്ള വീട്ടിൽ പോയി തിരിച്ച് വരുമ്പോൾ കുന്നമംഗലത്ത് എത്തിയപ്പോൾ കാറ് പോലീസ് തടഞ്ഞു. കാര്യങ്ങൾ പറഞ്ഞപ്പോൾ അവർ യാത്രക്ക് അനുവാദം തന്നു .കാറ് മുമ്പോട്ട് എടുത്ത ഉടനെ ഞാൻ നിർത്തി പോലീസ്കാരുടെ അടുത്തേക്ക് നടന്ന് ചെന്നു. അവർ ആകാംക്ഷയോടെ എന്നെ നോക്കി ഞാൻ പറഞ്ഞു എനിക്ക് സാറ് മാരോടൊപ്പം നിന്ന് ഒരു സെൽഫി എടുക്കണം. അപ്പോൾ വലിയ സന്തോഷത്തോടെ അവർ പറഞ്ഞു ഞങ്ങൾക്ക് താങ്കളുടെ കൂടെയും ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഈ സാഹചര്യത്തിൽ എങ്ങനെയെന്ന് ചിന്തിച്ചിട്ടാ . മറിമായവും മറ്റ് പ്രോഗ്രാമുകളുമൊക്കെ ഞങ്ങൾ എല്ലാരും കാണാറുണ്ട് എന്നവർ . എന്തായാലും ചെറിയ ഒരു അകലത്തിൽ നിന്ന് നമുക്ക് ഒരു സെൽഫിയെടുക്കാം .എല്ലാരും റെഡിയായ് ഫോട്ടോ എടുത്തു .ഞാൻ യാത്ര പറഞ്ഞപ്പോൾ അവർ ചോദിച്ചു സാറ് ഈ ഫോട്ടോ ഫേസ്ബുക്കിൽ ഇടുമോന്ന് . ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു തീർച്ചയായും ഇടും ഒപ്പം നിങ്ങളുടെ സേവനത്തെ കുറിച്ച് എഴുതുകയും ചെയ്യും എന്ന്.
നമ്മൾ എല്ലാവരും വീട്ടിൽ സുരക്ഷിതരായിരിക്കുമ്പോൾ രാപ്പകൽ ഇല്ലാതെ സ്വന്തം കുടുംബത്തെ മറന്ന് നമ്മുടെ സുരക്ഷക്ക് വേണ്ടി യത്നിക്കുന്നവരാണ് പോലീസുകാര്‍ . അവരെ നമ്മൾ അനുസരിക്കണം. നിയമം തെറ്റിക്കുന്നത് കൊണ്ടാണ് അവർ നമ്മളെ അടിക്കുന്നതും നമ്മുടെ വണ്ടികൾ പിടിച്ച് വെക്കുന്നതും. അത് നമ്മൾ മനസിലാക്കണം. നമ്മളോർക്കണം ഈ പൊരി വെയിലത്തും ഒന്നിരിക്കാൻ പോലും പറ്റാതെ ,നേരത്തിന് ഭക്ഷണവും വെള്ളവും പോലും കിട്ടാതെ നമുക്ക് വേണ്ടി ,ഈ നാടിന് വേണ്ടി കഷ്ട്ടപ്പെടുന്നവരാണിവർ . ആ കട്ടിയുള്ള കാക്കി കുപ്പായത്തിനുള്ളിലെ ചൂട് എന്തായിരിക്കണം എന്ന് നമ്മൾ ചിന്തിക്കണം. ഷൂസിനുള്ളിലെ വിങ്ങൽ നമ്മൾ ഓർക്കണം തൊപ്പിക്കുള്ളിലെ വിയർപ്പും അസ്വസ്ഥതയും നമ്മൾ അറിയണം. കാലത്ത് ദേഹത്ത് അണിയുന്ന ഈ യൂണിഫോം എപ്പോഴാണ് ദേഹത്ത് നിന്ന് അഴിച്ച് വെക്കുന്നത് എന്നും നമ്മൾ ഓർക്കണം.നമുക്ക് പോലീസും ആരോഗ്യ വകുപ്പും പറയുന്ന കാര്യങ്ങൾ അനുസരിച്ച് കുടുംബത്തോടൊപ്പം വീട്ടിൽ സുഖമായിരിക്കാം ,നേരത്തിന് ഭക്ഷണം കഴിക്കാം ,ടിവിയിലെ പരിപാടികൾ കണ്ട് സന്തോഷിക്കാം, കൂടുതൽ ഉഷ്ണം തോന്നുമ്പോൾ ഫാൻ ഇടാം ,ഏസിയിടാം. പോലീസുകാരും മനുഷ്യരാണ് ,അവർക്കും ഇതിനെല്ലാം ആഗ്രഹമുണ്ട്. പക്ഷെ അവരുടെ കർമ്മം നമ്മളേയും നമ്മുടെ നാടിനേയും സംരക്ഷിക്കുക എന്നതാണ്. തിരിച്ചറിയണം നമ്മൾ ഓരോ കാക്കി കുപ്പായക്കാരനേയും,
അനുസരിക്കണം നമ്മൾ ലോക് ഡൗൺ കാലത്തെ നിയമങ്ങളെ .ഒപ്പം നമ്മുടെ പ്രാർത്ഥനയിൽ അവരേയും ആരോഗ്യ വകുപ്പിലെ ഏവരേയും ഉൾപ്പെടുത്തുകയും വേണം.
ഈ കടുത്ത വേനലിലും നമ്മൾക്ക് സുരക്ഷയൊരുക്കുന്ന ഓരോ പോലീസ് കാർക്കും ഒരു ബിഗ് സല്യൂട്ട്”
ഈ ലോക് ഡൗൺ കാലത്ത് വളരെ സുരക്ഷിതമായി ജനങ്ങളെല്ലാം വീട്ടിലിരിക്കുമ്പോൾ തങ്ങളുടെ സുരക്ഷിതത്വം മാറ്റി നിർത്തി കൊണ്ട് ഉത്തരവാദിത്വം നിറവേറ്റുന്ന പോലീസുകാർക്ക് ഹൃദയം നിറഞ്ഞ നന്ദിയാണ് താരം പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെ ലോക് ഡൗൺ കാലത്ത് എല്ലാവരും വീട്ടിൽ തുടരണമെന്നും അദ്ദേഹം പറയുന്നുണ്ട്. പോലീസുകാർക്ക് സല്യൂട്ട് നൽകി കുറിച്ച പോസ്റ്റിന് മികച്ച പിന്തുണയാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

You must be logged in to post a comment Login