ലോകത്തിൽ തന്നെ കനത്ത ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് യു.എ.ഇ മഴക്കാലം അവിടെ വളരെക്കുറച്ച് മാത്രമേ ലഭ്യമാകുകയുള്ളൂ. യു.എ.ഇ യിൽ നവംബർ മുതൽ ഏപ്രിൽ വരെയാണ് മഴക്കാലം. ഈ കാലയളവിനെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് കൃത്രിമമായി മഴപെയ്യിക്കാൻ ഒരുങ്ങുകയാണ് ഗവേഷകർ. യു.എ.ഇ യിൽ കടുത്ത വേനലിലും മഴപെയ്യിക്കാനുള്ള ഗവേഷണങ്ങൾ ഇപ്പോൾ അതിന്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ഗവേഷണങ്ങൾ പൂർത്തിയാകുന്നതോടെ വേനലിലും ഗൾഫ് രാജ്യങ്ങളിൽ നല്ല മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഗവേഷക സംഘം മഴമേഘങ്ങളെക്കുറിച്ചു പഠിക്കുവാനായി ഏകദേശം പന്ത്രണ്ടോളം വ്യോമ യാത്രകൾ നടത്തുകയുണ്ടായി. ഗവേഷണത്തിലെ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണ് എന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞൻ റൊളാഫ് ബ്രൂൺജസ് പറയുന്നത്. നിലവിൽ മേയ് മുതൽ സെപ്തംബർ വരെ യു.എ.ഇ യിൽ ചിലയിടങ്ങളിൽ നേരിയ തോതിൽ മഴ ലഭിക്കാറുണ്ട്. സാധാരണ മഴ മേഘങ്ങളിൽ നിന്നും 30 ശതമാനം വരെ മഴ ലഭിക്കുന്നുണ്ട്. ക്ലൗഡ് സീഡിങ് എന്ന പ്രക്രിയയിലൂടെ ഇത് 50 ശതമാനം വരെ ഉയർത്താൻ സാധിക്കും എന്നാണ് ഗവേഷകർ കരുതുന്നത്. പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്, മഗ്നീഷ്യം മറ്റ് രാസപദാർത്ഥങ്ങൾ തുടങ്ങിയവുടെ പ്രത്യേക തരത്തിലുള്ള മിശ്രിതമാണ് ഇതിനായി ഉപയോഗിക്കുന്നത്.

You must be logged in to post a comment Login