ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹവുമായി ട്രെയിൻ ഓടിയതു 4 കിലോമീറ്റർ !

0
134

 

ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹവുമായി പാസഞ്ചർ ട്രെയിൻ ഓടിയത് നാലു കിലോമീറ്ററോളം. എൻജിനിൽ മൃതദേഹം കുടുങ്ങിക്കിടന്നത് ലോക്കോ പൈലറ്റുമാർ അറിഞ്ഞത് ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ്.

കോട്ടയം ചിങ്ങവനം സ്റ്റേഷനിൽ രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. കൊല്ലത്തു നിന്നും എറണാകുളം പോകുന്ന പാസഞ്ചർ ട്രെയിനു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത് . കൊല്ലപ്പെട്ടത് കുറിച്ചി മലകുന്നം ചേരുകുളം ലിജോ ജോസ് ആണ് . ചങ്ങനാശേരി – ചിങ്ങവനം സ്റ്റേഷനുകൾക്ക് ഇടയിൽ കുറിച്ചി ഭാഗത്തുനിന്നാണ് ഇയാൾ ട്രെയിനിനു മുന്നിൽ ചാടിയതെന്നു പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം എൻജിനു മുന്നിൽ കുടുങ്ങിക്കിടന്നത് ലോക്കോ പൈലറ്റുമാർ അറിഞ്ഞിരുന്നില്ല. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടർന്ന് ലോക്കോ പൈലറ്റുമാരെ വിവരം അറിയിച്ച് ട്രെയിൻ പിടിച്ചിടുകയായിരുന്നു . മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.