Connect with us

Hi, what are you looking for?

News

പ്രശസ്ത മലയാള ചലച്ചിത്ര കലാസംവിധായകന്‍ തിരുവല്ല ബേബി ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഇന്ത്യയിലും, പ്രത്യേകിച്ച്‌ കേരളത്തില്‍, അമേരിക്കയിലും ഏവരാലും അറിയപ്പെട്ടിരുന്ന, ചലച്ചിത്ര കലാ‌സം‌വിധായകന്‍ തിരുവല്ല ബേബി (84) അന്തരിച്ചു. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ മാസം മുതല്‍ അസുഖബാധിതനായി ചികിത്സയിലായിരുന്നു.

ഭാര്യ: ശോശാമ്മ ബേബി തടിയൂര്‍ സ്വദേശിനിയാണ്.

മക്കള്‍: നാന്‍സി, സിബി, ഡോ. ബിനു, നവിന്‍.

മരുമക്കള്‍: താജ്, എലിസബത്ത്, ബെഞ്ചി, അശ്മി.

അമേരിക്കയില്‍ സാമൂഹിക സാംസ്ക്കാരിക രംഗത്ത് സജീവ പ്രവര്‍ത്തകനായിരുന്നു തിരുവല്ല ബേബി. 1968-75 കാലഘട്ടത്തില്‍ മലയാള ചലച്ചിത്ര രംഗത്തെ മികച്ച കലാസംവിധായകനായിരുന്ന അദ്ദേഹം മലയാള സിനിമയിലെ പ്രശസ്തരായ നിരവധി അഭിനേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

അനാഛാദനം (1968), സന്ധ്യ (1969), മായ (1972), അജ്ഞാതവാസം 1973), ജീസസ്‌ (1973), ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു (1973), പച്ചനോട്ടുകള്‍ (1973), നെല്ല് (1974), ഹണിമൂണ്‍ (1974) എന്നീ ചിത്രങ്ങളുടെ കലാസം‌വിധാനം തിരുവല്ല ബേബിയുടേതാണ്.

ഒരു തികഞ്ഞ ദൈവഭക്തനായിരുന്ന അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ സഭയ്ക്കായി സമര്‍പ്പിച്ചു ജീവിച്ചു. അമേരിക്കയിലുടനീളം ഏകദേശം 79 ക്രിസ്തീയ ദേവാലയങ്ങളില്‍ മദ്ബഹകള്‍/അള്‍ത്താരകള്‍ ബേബിയുടെ രൂപകല്പനയിലൂടെ നിര്‍മ്മിച്ചിട്ടുണ്ട്. അദ്ദേഹം ഏറ്റവും അവസാനമായി നിര്‍മ്മിച്ച മദ്ബഹ ന്യൂയോര്‍ക്ക് ലോംഗ് ഐലന്റിലെ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന് വേണ്ടിയായിരുന്നു.

ഫോമ, ഫൊക്കാന എന്നീ ദേശീയ സംഘടനകളുടെ കണ്‍‌വന്‍ഷനുകളില്‍ അദ്ദേഹത്തിന്റെ രംഗസജ്ജീകരണങ്ങളും, ടാബ്ലോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

കലാസാംസ്ക്കാരിക രംഗത്തും അദ്ദേഹം ശോഭിച്ചിരുന്നു. സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി അമേരിക്കയിലെ പ്രമുഖ സംഘടനകളുടെ ഭാരവാഹിയായിരുന്നു. നിലവില്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ ജോയിന്റ്. സെക്രട്ടറിയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...