കുരുമുളകിന്റെ രുചിയോട് കൂടിയതും ആയുര്‍വേദ ഔഷധങ്ങളില്‍ ധാരാളമായി ഉപയോഗിക്കാറുള്ളതുമായ ഒരു ഔഷധ സസ്യമാണ് തിപ്പലി. അസ്സം, ബംഗാള്‍, എന്നിവിടങ്ങളിലും കേരളത്തിലും വളരുന്നു. പിപ്പലി എന്നും അറിയപ്പെടുന്നു. ത്രീകടുകളില്‍ ഒന്നായ് തിപ്പലി വാതകഫഹരമായ ഒരു ഔഷധമാണ്. വിട്ടുമാറാത വിധതിലുള്ള ജ്വരതിനും കഫകെട്ട്, ശ്വാസതടസതിനും ഇത് ഉപയോഗിക്കുന്നു, ആസ്മ,ക്ഷയരോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനു തിപ്പലി ഉപയോഗിച്ചുവരുന്നു.
കാണ്ഡം മുറിച്ച് നട്ട് വളര്‍ത്തുന്നതും കുരുമുളക് ചെടിയോട് രൂപസാദൃശ്യമുള്ളതുമായ തിപ്പലി പടര്‍ന്ന് വളരുന്ന ഒരു സസ്യമാണ്. പക്ഷേ ഇത് കുരുമുളകിനോളം ഉയരത്തില്‍ വളരുന്നുമില്ല. ഒന്നിടവിട്ട് വിന്യസിച്ചിരിക്കുന്ന ഇലകള്‍ക്ക് അണ്ഡാകാരമുള്ളതും എരിവ് രുചിയുമുള്ളതാണ്. പക്ഷേ കുരുമുളകിന്റെ ഇലകളുടെയത്ര കട്ടിയില്ലാത്ത ഇലകളാണ് തിപ്പലിക്കുള്ളത്.
പുഷ്പങ്ങള്‍ ഏകലിംഗികളാണ്. ആണ്‍, പെണ്‍ പുഷ്പങ്ങള്‍ വെവ്വേറെ സസ്യങ്ങളില്‍ കാണപ്പെടുന്നു. ആണ്‍ പൂങ്കുലയില്‍ സഹപത്രങ്ങള്‍ വീതി കുറഞ്ഞതും, പെണ്‍ പൂങ്കുലയില്‍ സഹപത്രങ്ങല്‍ വൃത്താകാരവും ആയിരിക്കും. കൂടാതെ ബാഹ്യദളങ്ങളും ഉണ്ടാകില്ല. കേസരങ്ങള്‍ 2 മുതല്‍ 4 വരെ ഉണ്ടായിരിക്കും. വിത്തുകള്‍ 2.5 മില്ലീമീറ്റര്‍ വ്യാസമുള്ളതും പുറം മാസളവുമായ കായ്കളില്‍ കാണപ്പെടുന്നു. ഇവ കുരുമുളകില്‍ നിന്നും വ്യത്യസ്തമായി 2 സെന്റീമീറ്റര്‍ വരെ നീളമുള്ളതും മാസളമായതുമായ പഴങ്ങളുടെ ഉള്ളില്‍ കാണപ്പെടുന്നു. വര്‍ഷകാലത്ത് പുഷ്പിക്കുകയും ശരത് കാലത്ത് കായ്കള്‍ ഉണ്ടാവുകയും ചെയ്യുന്ന ഒരു സസ്യമാണിത്.
കായ്കളില്‍ പൈപ്യാര്‍ട്ടിന്‍, പൈപ്പറിന്‍ എന്നീ ആല്‍ക്കലോയിഡുകളും റേസിനും ബാഷ്പശീലതൈലവും അടങ്ങിയിരിക്കുന്നു. ഇതിന്റെ തണ്‍റ്റില്‍ നിന്നും ഡിഹൈഡ്രോ സ്റ്റിഗ്മാസ്‌റ്റൈറിനും സ്റ്റീറോയിഡും വേര്‍തിരിക്കുന്നു. കായ്, വേര് എന്നിവയാണ് തിപ്പലിയില്‍ ഔഷധയോഗ്യമായ ഭാഗങ്ങള്‍.തിപ്പലികായ് പാലില്‌പൊടിച്ച് ചേര്‍ത്തു കഴിക്കുന്നതിലുടെ പനിയും ചുമയും മാറും ഒപ്പം വിളര്‍ച്ചയ്ക്കും ശമനംയുണ്ടാക്കും.പ്രസവരക്ഷക്ക് തിപ്പലി ഉണക്കമുന്തിരിയും ചേര്‍ത്ത് പൊടിച്ചു കൊണ്ടുക്കുന്നതിലുടെ ദഹനശക്തിയും ധാതുപുഷ്ടിയും ഉണ്ടാക്കുന്നു.

You must be logged in to post a comment Login