നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ഫ്രിഡ്ജ് മാഗ്‌നറ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ‘അല്ലിയുടെ ഡാഡിയും മമ്മിയും ദേ ഫ്രിഡ്ജ് ഡോറില്‍!’
നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും മകള്‍ അലംകൃതയും എല്ലാവര്‍ക്കും പരിചിതരാണ്. ഇവരുടെ കുടുംബവിശേഷങ്ങള്‍ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുമുണ്ട്.
അല്ലിയുടെ ഡാഡിയുടേയും മമ്മയുടേയും മനോഹരമായൊരു ഫ്രിഡ്ജ് മാഗ്‌നെറ്റ്.’ഇപ്പോള്‍ ആയിരം മൈലുകള്‍ അകലെയാണ് പൃഥ്വിയെങ്കിലും ഞങ്ങളിതാ ഒരുമിച്ചൊരു ഫ്രിഡ്ജ് ഡോറില്‍. ദി ക്രിയാ ഇന്‍ ഒരുക്കിയ ഈ മനോഹരമായ സൃഷ്ടിയിലൂടെ ഈ ദിവസം തനിക്കേറെ മനോഹരമായിരിക്കുന്നു’,? എന്നാണ് സുപ്രിയ കുറിച്ചത്.
പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയുമടങ്ങുന്ന സംഘം ജോര്‍ദാനില്‍ കുടുങ്ങിയതായി കഴിഞ്ഞദിവസം വാര്‍ത്തകളുണ്ടായിരുന്നു. കൊറോണ വ്യാപനത്തോടെ ചിത്രത്തിന്റെ ഷൂട്ട് തടസപ്പെട്ടിരിക്കുകയാണ്.

You must be logged in to post a comment Login