ന്യൂഡല്‍ഹി : ഇക്കുറി വേനലവധി ജൂണ്‍ വരെ നീണ്ടേക്കില്ല. കൊവിഡ് ഭീതിയെത്തുടര്‍ന്ന് വിദ്യാഭ്യാസ മേഖലയില്‍ പ്രവൃത്തി ദിനങ്ങളുടെ നഷ്ടം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ കഴിയുന്ന മുറയ്ക്ക് വേനലവധി നേരത്തെ അവസാനിപ്പിച്ച് പുതിയ അധ്യയന വര്‍ഷം വേഗത്തില്‍ തുടങ്ങാന്‍ കേന്ദ്രനീക്കം. മേയ് മാസം പകുതിയോടെയോ മേയ് മൂന്നാം വാരത്തോടെയോ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചേക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
അക്കാദമിക് കലണ്ടര്‍ ഇതനുസരിക്ക് പുന:ക്രമീകരിക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പുകളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനും കേന്ദ്രം വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെടും. ഓണ്‍ലൈനായി പരീക്ഷകള്‍ നടത്തുന്ന കാര്യവും കേന്ദത്തിന്റെ പരിഗണനയിലുണ്ട്.
ലോക്ക്ഡൗണിന് പിന്നാലെ രാജ്യത്തെ ഓണ്‍ലൈന്‍ പഠനത്തില്‍ കഴിഞ്ഞ രണ്ടാഴ്ച വലിയ വര്‍ധവുണ്ടായെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

You must be logged in to post a comment Login