ബിലാലിൽ അബുവായി മമ്മൂട്ടിക്കൊപ്പം ശ്രീനാഥ് ഭാസി !

0
109

 

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഹിറ്റ് കഥാപാത്രങ്ങളിൽ ഒന്നാണ് ബിലാല്‍ ജോണ്‍ കുരിശ്ശിങ്കല്‍ .ആരാധക മനസുകളില്‍
ഈ കഥാപാത്രം സൃഷ്ടിച്ച തരംഗം വളരെ വലുതായിരുന്നു. ചിത്രം തിയ്യേറ്ററുകളില്‍ വിജയമായില്ലെങ്കിലും ഡിവിഡി പുറത്തിറങ്ങിയതോടെ ഏറെ സ്വീകാര്യത ലഭിക്കുകയായിരുന്നു. ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാൽ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ വന്നപ്പോൾ മുതൽ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോൾ ലഭിച്ച സ്വീകാര്യത ആരാധകരുടെ ആവേശം വ്യക്തമാക്കുന്നതായിരുന്നു.
മമ്മൂട്ടിയുടെ അനിയൻ കഥാപാത്രമായ അബുവായി ചിത്രത്തിൽ ദുൽഖർ സൽമാനും ഫഹദ് ഫാസിലുമൊക്കെ എത്തുന്നു എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു എങ്കിലും ഫഹദോ ദുൽഖറോ അല്ല അബുവായി ചിത്രത്തിലെത്തുന്നത് ശ്രീനാഥ് ഭാസിയാണ് എന്നതാണ് പുത്തൻ റിപ്പോർട്ട്.

കാതറിന്‍ ട്രീസയാണ് ചിത്രത്തില്‍ നായിക എന്നാണ് റിപോർട്ടുകൾ. വരത്തൻ സിനിമയുടെ തിരക്കഥാകൃത്തായ സുഹാസ് ഷറഫാണ് ബിലാലിന് വേണ്ടി ഉണ്ണി ആറുമായി ചേർന്ന് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് . ലിറ്റില്‍ സ്വയമ്പാണ് ബിലാലിനു വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് .