വേനൽക്കാലത്ത് ചർമ സംരക്ഷണം ഒരു വെല്ലുവിളിയാണ്. എത്ര ശ്രദ്ധിച്ചാലും ചർമത്തിന്റെ സ്വാഭാവികത കാത്ത് സൂക്ഷിക്കാൻ സാധിക്കില്ല . അതുകൊണ്ട് തന്നെ വേനൽക്കാലം സുന്ദരിമാരെയും സുന്ദരൻമാരെയും കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത് . വേനൽ എന്ന വെല്ലുവിളി നേരിടാൻ ഈ പത്ത് കാര്യങ്ങൾ പരീക്ഷിച്ച്നോക്കൂ.
1 ആഹാരം ക്രമീകരിക്കുക : വേനൽകാലത്ത് ഗോതമ്പ് ഉല്പന്നങ്ങൾ, സോഡ, വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ നിയന്ത്രിക്കുക. മധുര പദാർത്ഥങ്ങളും സ്റ്റാർച്ചി ഫുഡും ഒഴിവാക്കുന്നത് മുഖകാന്തിക്കും ആരോഗ്യത്തിനും നല്ലതാണ്. മുഖക്കുരു ചൂടുകുരു എന്നിവ വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേനൽക്കാലത്ത് ആവശ്യമാണ്.
2 പിരിമുറുക്കം ഒഴിവാക്കുക : ശരീരകമായും മാനസികമായും ഉണ്ടാകുന്ന പിരിമുറുക്കം ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ വേണം. ചില ആളുകളിൽ പിരിമുറുക്കം മുഖക്കുരുവിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
3 തെറ്റായ സൗന്ദര്യ വർദ്ധക വസ്തുക്കൾ : വേനൽകാലത്ത് സൗന്ദര്യവർദ്ധക വസ്തുക്കൾ തിരഞ്ഞടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ചില ഉല്പന്നങ്ങളിലടങ്ങിയിരിക്കുന്ന ചേരുവകൾ മുഖക്കുരുവിന് കാരണമാകാറുണ്ട്.
4 വിയർപ്പ് തുടയ്ക്കുക : ചൂടത്ത് പുറത്തിറങ്ങിയാൽ ഉടൻ തന്നെ വിയർപ്പ് തുടച്ചു മാറ്റുക. വിയർപ്പിൽ ടോക്സിനും മറ്റ് മാലിന്യങ്ങളും അടങ്ങിയിട്ടുണ്ട്. വിയർപ്പ് ചർമത്തെ സ്വാഭാവികമായി വൃത്തിയാക്കുന്നുണ്ടെങ്കിലും കൃത്യമായ ഇടവേളകളിൽ വിയർപ്പ് തുടച്ച് മാറ്റണം.
5 മുഖം കഴുകുക: കൃത്യമായ ഇടവേളകളിൽ മുഖം കഴുകുക. ശുദ്ധജലം മുഖത്ത് തളിക്കുന്നതും മുഖക്കുരു തടയുന്നതിന് സഹായകമാണ്.
6 ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക : വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത്തരം ഭക്ഷണങ്ങൾ ആൻറിഓക്സിഡൻസിന്റെയും വിറ്റമിന്റെയും കലവറയാണ്. മുഖക്കുരുവിന്റെ പാട് മായ്ച്ച് കളയാൻ സഹായിക്കുന്നതിനൊപ്പം മുഖക്കുരു തടയാനും ഇവ സഹായിക്കുന്നു.
7 ഉദാസീനമായ ജീവിത ശൈലി ഒഴിവാക്കുക : വേനൽക്കാലത്ത് ചുറുചുറുക്കോടെ ഇരിക്കാൻ ശ്രദ്ധിക്കണം. യോഗയും വ്യായാമവും ചാർമ്മത്തിന് കാന്തി പകരുന്നതോടൊപ്പം മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
8 സുഖപ്രദമായ വസ്ത്രം ധരിക്കുക : ശരീരത്തിന് ഇണങ്ങുന്ന തരത്തിലുള്ള സിന്തറ്റിക് വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
9 ജലാംശം നിലനിർത്തുക : ദിവസവും ധാരളം വെള്ളം കുടിക്കുക. വെള്ളം ശരീരത്തിലെ മാലിന്യത്തെ പുറംതള്ളുന്നതിന് സഹായകമാണ്. ഇത് ചർമകാന്തി വർദ്ധിപ്പിക്കുന്നു.
10 വ്യായാമത്തിനു ശേഷമുള്ള വൃത്തി : വ്യായമത്തിന് ശേഷം ശരീരവും വ്യായമത്തിനുപയോഗിച്ച ഉപകരണങ്ങളും വൃത്തിയാക്കുക. വ്യായമത്തിന് ശേഷം ത്വക്കിന്റ ഉപരിതലം നിരവധി നിർജജീവ കോശങ്ങൾ കൊണ്ട് നിറയും. ഇത് ഉടൻ തന്നെ നീക്കം ചെയ്യണം. വ്യായമത്തിന് ഉപയോഗിക്കുന്ന തുണിയും ഉപകരണങ്ങളും വൃത്തിയാക്കുന്നത് ബാക്ടീരിയയെ തടയുന്നതിന് സഹായകമാണ്.

You must be logged in to post a comment Login