മലയാളത്തിലെ മിക്ക സിനിമ താരങ്ങളും കൊറോണയെ നേരിടാന്‍ വീട്ടില്‍ സ്വയം ഐസൊലേറ്റ് ചെയ്തു കഴിയുകയാണ് . സിനിമകളുടെ ചിത്രീകരണങ്ങൾ നിര്‍ത്തി വച്ചതിനാല്‍ സ്വകാര്യജീവിതത്തിനായി ഈ സമയം താരങ്ങള്‍ മാറ്റി വച്ചിരിക്കുകയാണ് . സിനിമ കാണാനാണ് നടന്‍ സിജു വില്‍സണ്‍ ഈ സമയം വിനിയോഗിക്കുന്നത് . ഒരു ചിത്രത്തെ കുറിച്ച് സിജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടുകയാണ്.വീട്ടിലിരുന്ന് സിനിമ കാണുന്ന സിജു താന്‍ കണ്ടൊരു സിനിമയെ കുറിച്ച് വാചാലനായിരിക്കുന്നു . റൊമാന്റിക് കോമഡി ചിത്രമായ നോട്ടിങ് ഹില്ലിനെ കുറിച്ചാണ് സിജുവിന്റെ പോസ്റ്റ്. കൂടെ സുഹൃത്തായ അല്‍ഫോണ്‍സ് പുത്രനൊരു വെല്ലുവിളിയും ഉണ്ട് .
ഹ്യു ഗ്രാന്റും ജൂലിയ റോബട്ട്സും അഭിനയിച്ച ഈ സിനിമ കാണാന്‍ അല്‍ഫോണ്‍സിനെ ചലഞ്ച് ചെയ്തിരിക്കുകയാണ് സിജു. കൂടാതെ ഇതുപോലൊരു ക്ലാസിക് ലവ് സ്റ്റോറി ചെയ്യാനും അല്‍ഫോണ്‍സിനോടായി സിജു ആവശ്യപ്പെട്ടിട്ടുണ്ട് . ” നീ കണ്ടതായിരിക്കും ചിലപ്പോള്‍. ഞാനിപ്പോളാണ് കാണുന്നതു. അതിന്റെ ആവേശത്തില്‍ ചലഞ്ചിയതാണ്. എന്നാലും ഒന്നൂടെ ഒന്ന് കണ്ടോളൂ ” താരം പോസ്റ്റിൽ പറയുന്നു . ഈ സിനിമ താന്‍ എല്ലാവര്‍ക്കും നിര്‍ദ്ദേശിക്കുകയാണ്. പ്രിയപ്പെട്ടവര്‍ക്കൊപ്പം കാണാന്‍ പറ്റിയ സിനിമയാണെന്നും താരം പറഞ്ഞിട്ടുണ്ട് .