ഷെയിൻ വിഷയം, പ്രശ്നങ്ങൾ അവസാനിക്കുന്നു !

0
181

 

ഷെയിൻ വിഷയം പ്രശ്നങ്ങൾ അവസാനിക്കുന്നു . ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാൻ നടൻ തയ്യാറാണെന്ന് അറിയിച്ചതായും ഷൂട്ട് നിർത്തിവച്ചിരുന്ന വെയിൽ, ഖുര്‍ബാനി എന്നീ ചിത്രങ്ങൾ പൂര്‍ത്തിയാക്കാൻ ധാരണയായതായും താരസംഘടനാ ഭാരവാഹികൾ ചർച്ചക്ക് ശേഷം വ്യക്തമാക്കി. അഭിനേതാക്കളുടെ സംഘടനയായ ‘എഎംഎംഎ’യുടെ ഭാരവാഹികളുമായി നടത്തിയ ചർച്ചയോടെയാണ് ഈ വിഷയത്തിൽ തീരുമാനമായിരിക്കുന്നത്.വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കാൻ നടൻ തയ്യാറാണെന്ന് വ്യക്തമാക്കിയത് അമ്മ ഭാരവാഹികൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം പ്രശ്നങ്ങളെല്ലാം തീർന്നുവെന്നും തുടര്‍ച്ചര്‍ച്ചകൾ ഉണ്ടാകുമെന്നും മോഹൻലാൽ മാധ്യമങ്ങളെ അറിയിച്ചു . സംഘടനാ തീരുമാനത്തിന് അനുസരിച്ച് തന്നെ ഷെയ്ൻ മുന്നോട്ട് പോകാമെന്ന് സമ്മതിച്ചതായി മോഹൻലാൽ വ്യക്തമാക്കി. ചർച്ചയ്ക്ക് ശേഷം പുറത്തേയ്ക്കിറങ്ങിയ മോഹൻലാൽ തുടക്കത്തിൽ മാധ്യമങ്ങൾക്ക് മുഖം നൽകാന്‍ വിമുഖത കാണിച്ചെങ്കിലും മാധ്യമങ്ങളുടെ നിരന്തരമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ വയ്യ എന്ന അവസ്ഥ എത്തിയപ്പോള്‍ യോഗതീരുമാനം വെളിപ്പെടുത്തുകയായിരുന്നു . ബാബുരാജും പ്രശ്നങ്ങളെല്ലാം തീര്‍ന്നെന്ന് വ്യക്തമാക്കി. വിഷയത്തിന്‍റെ സമ്പൂര്ണ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിട്ടുണ്ടെന്നും മോഹൻലാലിൻ്റെ നേതൃത്വത്തിൽ നിര്‍മ്മാതാക്കളുടെ സംഘടനയുമായി സംസാരിക്കുമെന്നും ബാബുരാജ് വ്യക്തമാക്കി . താരസംഘടനയുടെ എക്സിക്യൂട്ടീവ് സംഘം നിര്‍മ്മാതാക്കളുമായി ഉടൻ തന്നെ ചര്‍ച്ച നടത്തുമെന്നും നിര്‍മ്മാതാക്കളുടെ സംഘടനയുമായി ബന്ധപ്പെട്ട ശേഷം അതിനുള്ള തീയ്യതി തീരുമാനിക്കുമെന്നും നടൻ സിദ്ദിഖ് മാധ്യമങ്ങളോട് വ്യക്തമാക്കി.