ശബരിമല യുവതീ പ്രവേശന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടേയ്ക്ക്. ഹിന്ദു ആചാര വിഷയങ്ങളില്‍ മതപണ്ഡിതന്മാരുടെ അഭിപ്രായം തേടണമെന്നാണ് സര്‍ക്കാരിന്‍റെ എക്കാലത്തേയും അഭിപ്രായമെന്നും ശബരിമല പുനഃപരിശോധനാ ഹര്‍ജിയില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് തീരുമാനം എടുക്കാമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേദ്രന്‍ പറഞ്ഞു. ഹി്ന്ദു മത പണ്ഡിതന്മാരുടെ സമിതി രൂപികരിച്ച് അതില്‍ ഉരുത്തിരിയുന്ന അഭിപ്രായം കൂടി കണക്കിലെടുത്തു മാത്രമെ സുപ്രീം കോടതി അന്തിമ തീരുമാനത്തിലെത്താവൂ എന്നു കൂടി മന്ത്രി കൂട്ടി ച്ചേര്‍ത്തു. ശബരിമല യുവതീ പ്രവേശന പശ്ചാത്തലത്തില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സി.പി.എം, ശബരിമല വിഷയത്തില്‍ കടുത്ത നിലപാട് വേണ്ടന്ന തീരുമാനത്തില്‍ എത്തുന്നതിന്റെ സൂചനയാണ് വകുപ്പ് മന്ത്രിയുടെ വാക്കുകള്‍ നല്‍കുന്നത്.
ഒന്‍പതംഗ വിശാല ബഞ്ചിന് കേസ് വിട്ടപ്പോള്‍ ശബരിമല യുവതീ പ്രവേശനത്തിന് സ്റ്റേ എന്ന നിലപാടാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സ്വീകരിച്ചിരുന്നത്. ഭക്തരുടെ വികാരം മാനിക്കാത്തതു ഗുണം ചെയ്യില്ലായെന്ന് കണ്ടതോടെ ആലോചിച്ച് തീരുമാനമെടുക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഉടന്‍ ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ കോടതിയില്‍ എടുക്കേണ്ട അന്തിമ തീരുമാനത്തിന് ധാരണയാകും

You must be logged in to post a comment Login