Connect with us

Hi, what are you looking for?

Environment

കടലിലെ ജലനിരപ്പ് ഉയരുന്നു, പ്രധാന നഗരങ്ങൾ വെള്ളത്തിനടിയിലായേക്കാം !

കടലിലെ ജലനിരപ്പ് ഉയരുന്നുവെന്നും കടൽ തീരത്തിന്  ഒരു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ലക്ഷക്കണക്കിനു  പേർക്ക് ജീവനും സ്വത്തിനും   ഭീഷണിയാകുമെന്നും മകൻസി ഇന്ത്യ എന്ന സ്ഥാപനത്തിന്റെ പഠന റിപ്പോർട്ട്.  ഈ  ഗുരുതരമായ പ്രതിഭാസത്തിനു കാരണം വർധിച്ച ആഗോളതാപനമാണ്. അടുത്ത 30 വർഷത്തിനുള്ളിൽ  50 സെന്റീമീറ്റർ വരെ കടൽ ഉയരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മുംബൈ നഗരം കേന്ദ്രീകരിച്ചു നടത്തിയ പഠന റിപ്പോർട്ടിൽ അടുത്ത 30 വർഷത്തിൽ നഗരത്തിൽ പെട്ടെന്നുള്ള പ്രളയം വർധിക്കുമെന്നും വേലിയേറ്റം രൂക്ഷമാകുമെന്നും  പഠനം മുന്നറിയിപ്പു നൽകുന്നു. 2050 ഓടെ കടൽ ഘട്ടം ഘട്ടമായി ഉയർന്ന് നിലവിലുള്ളതിലും 50 സെന്റീമീറ്റർ ഉയരത്തിൽ എത്തുമെന്നും  പെട്ടെന്നുള്ള പേമാരിയും കടൽ ക്ഷോഭവും  ഉണ്ടാകുമെന്നുമാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്.  കാറ്റിന്റെ വേഗം മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകാമെന്നും  പഠനത്തിൽ സൂചിപ്പിക്കുന്നു .

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...