അഞ്ചാം പാതിരയിലെ സൈക്കോ സൈമണ്‍ എന്ന കഥാപാത്രം യഥാര്‍ഥ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് എഴുതിയാരിന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലെ പുതിയ കണ്ടുപിടുത്തം. കേരള മനസാക്ഷിയെ ഞെട്ടിച്ച നന്തന്‍കോട് കൂട്ട കൊലപാതക കേസിലെ പ്രതി കേഡല്‍ ജീന്‍സന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു സൈക്കോ സൈമണെ സൃഷ്ടിച്ചതെന്നാണ് നവനീത് എന്ന പ്രേക്ഷകന്‍ പറയുന്നത്.
നവനീതിന്റെ കുറിപ്പ് വായിക്കാം:
സ്‌പോയിലര്‍ ( അഞ്ചാം പാതിര കണ്ടവര്‍ മാത്രം വായിക്കുക)
അഞ്ചാം പാതിര എന്ന സിനിമയില്‍ മെയിന്‍ കില്ലറെക്കാള്‍ ആള്‍ക്കാരെ വേട്ടയാടിയത് സൈക്കോ സൈമണ്‍ എന്ന കഥാപാത്രമാണ്. ഇത് റിയല്‍ ലൈഫ് സംഭവമാണെന്ന് എത്ര പേര്‍ക്കറിയാം
ലാണ് സംഭവം. തിരുവനന്തപുരം നന്ദന്‍കോട് ബേല്‍സ് കോംപൗണ്ടിലെ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിന് സമീപം ഉള്ള പ്രൊഫസര്‍ രാജാ തങ്കം , ഡോക്ടര്‍ ജീന്‍ പത്മ ദമ്പതികളുടെ വീട്ടില്‍ നിന്ന് രാത്രി പുകയും തീയും വരുന്നത് കണ്ട് ജനങ്ങള്‍ ആ വീടിന്റെ ഉള്ളിലേക്ക് ഓടി കയറുന്നു. വീട്ടില്‍ മൊത്തം നാല് മൃതദേഹങ്ങള്‍ കത്തി കരിഞ്ഞ് പുഴുവരിച്ച നിലയില്‍ ജനങ്ങള്‍ കണ്ടെത്തുന്നു. മരിച്ചത് രാജാ തങ്കം, ജീന്‍ പത്മ, മകള്‍ കരോളിന്‍, ബന്ധു ലളിത എന്നിവരാണ്. മകന്‍ കേഡല്‍ജീന്‍സണെ അവിടെ കാണാനും ഇല്ല.
പൊലീസ് ഇയാളാണ് കൊല നടത്തിയത് എന്ന് അനുമാനിക്കുന്നു. എന്നാല്‍ കൊല നടത്തിയ ശേഷം ചെന്നൈയില്‍ ഒളിവില്‍ പോയ കേഡല്‍ ജീന്‍സണ്‍ ഒരാഴ്ചകകം തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പൊങ്ങുന്നു. പൊലീസ് ഇവനെ തല്‍ക്ഷണം അറസ്റ്റ് ചെയ്തു. എന്തായിരുന്നു കൊലപാതകകാരണം എന്ന് ചോദിച്ചപ്പോള്‍ മുപ്പത്കാരനായ അവന്‍ പറഞ്ഞ ഉത്തരം അന്ന് കേരളമൊട്ടാകെ ചില്ലറ ഭീതിയും കൗതുകവുമാണ് നല്‍കിയത്.
ആസ്ട്രല്‍ പ്രൊജക്ഷന്‍
ഇതായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞ മറുപടി. തുടക്കത്തില്‍ ഇവനെന്താണ് പറയുന്നത് എന്ന് പൊലീസിന് ഒന്നും മനസിലായില്ല. അതിനാല്‍ പൊലീസ് മനശാസ്ത്രജ്ഞരുടെ സഹായം തേടിയപ്പോള്‍ പുറത്ത് വന്നത് കേരള മനസാക്ഷി ഒട്ടാകെ പിടിച്ച് കുലുക്കിയ ഞെട്ടിക്കുന്ന വിവരങ്ങളാണ്. ‘ മരണ ശേഷം തന്റെ കുടുംബാംഗങ്ങളുടെ ആത്മാവ് സ്വര്‍ഗത്തിലൂടെ പറക്കുന്നത് തനിക്ക് കാണണമായിരുന്നു. അതിന് വേണ്ടിയാണ് അവരെ കൊന്നത്. ഇതാണ് കേദല്‍ മനശാസ്ത്രജ്ഞര്‍ക്ക് നല്‍കിയ മറുപടി. ആദ്യം കൊന്നത് അമ്മയെ.
ഉച്ചയോടെ കംപ്യൂട്ടറില്‍ താന്‍ വികസിപ്പിച്ചെടുത്ത ഗെയിം കാണിച്ച് തരാന്ന് പറഞ്ഞ് അവന്‍ തന്റെ മുകളിലത്തെ മുറിയിലെ റൂമിലേക്ക് കൊണ്ട് പോയി. കംപ്യൂട്ടര്‍ ടേബിലിന് മുമ്പില്‍ ഇരുന്ന അമ്മയെ മഴുവിന് വെട്ടി കൊലപ്പെടുത്തി.മൃതദേഹം വലിച്ച് മുകളിലത്തെ നിലയിലെ ടോയ്‌ലറ്റില്‍ ഇട്ടു. പിന്നെ കൊന്നത് സമാന രീതിയില്‍ അപ്പനെയും പെങ്ങളെയും. അന്ന് രാത്രി കണ്ണ് കാണാത്ത 69 കാരി വല്യമ്മ ലളിതയെയും. കൊന്ന ശേഷം അവന്‍ മൂന്ന് ദിനത്തോളം ഈ മൃതദേഹങ്ങളോടൊപ്പം ആ വീട്ടില്‍ കഴിഞ്ഞു. വീട്ടിലെ ആള്‍ക്കാര്‍ ഇപ്പൊഴും ജീവനോടെ ഉണ്ടെന്ന് കാണിക്കാന്‍ അവന്‍ അഞ്ചാള്‍ക്കുള്ള ഫുഡ് ഹോട്ടലീന്ന് വാങ്ങി.വേലക്കാരിയോട് ബന്ധുവിന്റെ കല്യാണത്തിന് വീട്ടുകാര് ദൂരെ പോയിരിക്കുവാ. അതോണ്ട് കുറച്ച് ദിനം വീട്ടിലേക്ക് വരണ്ടാന്ന് പറഞ്ഞു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം രാത്രി അവനാ നാല് മൃതദേഹങ്ങള്‍ പെട്രോളൊഴിച്ച് കത്തിച്ച് നാട് വിട്ടു.കൂടെ ഒരു കാര്യം കൂടി അവന്‍ ചെയ്തു….
തുടര്‍ന്നുള്ള പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കേഡല്‍ മൊഴിമാറ്റി. കുടുംബത്തില്‍ നിന്ന് ഉള്ള അവഗണനയാണ് കൊലപാതകകാരണം എന്ന് അവന്‍ പറഞ്ഞു. പോലീസ് വിശ്വസിച്ചതും അംഗീകരിച്ചതും ഈ മൊഴിയാണ്.
ഫിലിപൈന്‍സിലും, ഓസ്‌ട്രേലിയയിലും പ്ലസ്ടുവിന് ശേഷം തുടര്‍ പീനത്തിന് പോയ കേഡല്‍ കോഴ്‌സ് ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. തന്നെ വെറും +2 കാരനായും തൊഴില്‍ രഹിതനാകും ആണ് വീട്ടുകാര്‍ കണ്ടിരുന്നത് എന്നും അതേ ചൊല്ലി വീട്ടില്‍ എന്നും താന്‍ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുമായിരുന്നു എന്നും തുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും കേദല്‍ പൊലീസിന് വീണ്ടും മൊഴി മാറ്റി നല്‍കി. സ്‌കീസോഫ്രീനിയ എന്ന മാനസിക രോഗം കേദലിന് ഉണ്ട് എന്ന് മനശാസ്ത്രജ്ഞരും സാക്ഷ്യപ്പെടുത്തി.
മാനസിക രോഗി എന്ന നിലകണക്കിലെടുത്ത് കേദലിനെ ജയിലില്‍ അടക്കുകയും അവിടുന്ന് സഹതടവുകാരുടെ ഇടയില്‍ നിന്ന് ഉണ്ടായ പ്രശ്‌നങ്ങളും അക്രമങ്ങളും കാരണം ഇയാളെ മെന്റല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇടയ്ക്ക് ന്യൂമോണിയയോ മറ്റോ പിടിപെട്ട് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. അത് ഭേദമായി. ഇന്നും കേദല്‍ കേരളത്തിലെ ഏതോ ഒരു മാനസികാശുപത്രിയിലാണ്.
സമൂഹത്തില്‍ ഏറ്റവും ഉന്നത സ്ഥാനത്ത് ജീവിക്കുന്നവര്‍ ആണ് കേഡലിന്റെ ഫാമിലി. അപ്പന്‍ പ്രൊഫസര്‍, അമ്മ ഡോക്ടര്‍, പെങ്ങള്‍ ചൈനയില്‍ എം.ബി.ബി.എസ് പഠനം കഴിഞ്ഞ് വന്ന വിദ്യാര്‍ഥി.
പുറമെ സൗമ്യനും ശാന്തനുമായ കേഡല്‍ വളരെ ഇന്‍ട്രൊവേര്‍ടാണ്. കേദല്‍ സമൂഹത്തില്‍ നിന്ന് അകലം പാലിച്ച് വീടിന്റെ മുകളിലത്തെ നിലയിലെ മുറിയില്‍ താന്‍ പഠിച്ച ഗെയിമിങ്ങിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സിലും മുഴുകി ഗെയിം വികസിപ്പിച്ചെടുക്കുന്ന പരിപാടി ആണെന്ന് പറയപ്പെടുന്നു. വര്‍ഷങ്ങളായി ആ വീട്ടില്‍ താമസിച്ചിട്ടും അവനെ അയല്‍പക്കക്കാര്‍ക്കോ നാട്ടുകാര്‍ക്കൊ പോലും അറിയില്ല. എന്നും ഒരു നീലയും, കറുത്തതുമായ റ്റി ഷെര്‍ട് മാത്രമേ കേദല്‍ ധരിക്കുമായിരുന്നുള്ളു എന്ന് ആ വീട്ടിലെ വേലക്കാരി സാക്ഷ്യപ്പെടുത്തുന്നു. അന്ന് താനാ വീട്ടിലുണ്ടായിരുന്നെങ്കില്‍ താനും കൊല്ലപ്പെടുമായിരുന്നു എന്നും അവര്‍ പറയുന്നു.
നന്ദന്‍കോട്ടെ ഇവര്‍ താമസിച്ചിരുന്ന ആ ആളൊഴിഞ്ഞ വീടിന്റെ നിലവിലത്തെ അവസ്ഥ ഒരു പ്രേതാലയം പോലെയാണ്. ഒരു ഞെട്ടിക്കുന്ന ത്രില്ലര്‍ ഇനി വരണമെങ്കില്‍ അതിന് വേണ്ട എല്ലാ എലമെന്റ്‌സും കേഡലിന്റെ ജീവിതത്തില്‍ ഉണ്ട്. പതിനെട്ടാം പടിയില്‍ ആറ്റുകാല്‍ സുരന്‍ എന്ന കഥാപാത്രം ചെയ്ത പയ്യന് കേഡലിന്റെ ഒരു കട്ടുണ്ട്. അവനെ വേണേല്‍ ആ കഥയില്‍ കേഡല്‍ ആക്കാം. കേരളത്തില്‍ ഇതിലും പൈശാചികവും ഭയാനകവുമായ ഒരു സംഭവം വേറെ ഉണ്ടായിട്ടില്ല എന്ന് പറയാം.

You must be logged in to post a comment Login