ആട്ജീവിതം എന്ന തന്റെ സിനിമയിലെ കഥാപാത്രത്തിന്റെ പൂർണതയ്ക്കായി പൃഥ്വിരാജ് വിദേശത്തേയ്ക്ക് യാത്ര തിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. എവിടേക്കാണ് പൃഥ്വി യാത്ര തിരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. കഥാപാത്രത്തിന്റെ പൂർണതയ്ക്കായുള്ള കഠിനമായ മെയ്ക്കോവറിന്റെ ഭാഗമായി താന്‍ രാജ്യത്ത് നിന്ന് മാറി നില്‍ക്കുകയാണെന്ന് പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. “തനിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമാണെന്നും മെയ്ക്കോവറിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്നാണെന്നും ” പ്രേക്ഷകരോടായി പൃഥ്വി പറഞ്ഞിരുന്നു.സിനിമയുടെ ഷെഡ്യൂൾ തുടങ്ങുന്നതിന് മുമ്പുള്ള പതിനെട്ട് ദിവസം അൾജീരിയയിൽ ആടുകളും ഒട്ടകങ്ങളും മാത്രം അടങ്ങിയ ഒരു ഫാം ഹൗസിലായിരിക്കും പൃഥ്വി താമസിക്കുകയെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. അതും മരുഭൂമിയാൽ ചുറ്റപ്പെട്ട ഒരു സ്ഥലത്ത്.
ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ജോര്‍ദ്ദാനില്‍ ആണ് . മാര്‍ച്ച് 16 മുതല്‍ മേയ് 16 വരെ രണ്ട് മാസത്തെ ചിത്രീകരണമാണ് ജോർദാനിൽ പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിനു ശേഷം ഒരുമാസം അൾജീരിയയിലും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും. ആടുജീവിതത്തിലെ നജീബാവാന്‍ വേണ്ടി
പൃഥ്വി കുറച്ചത് ഏകദേശം 20 കിലോ ഭാരമാണ് . തടി കുറച്ച് താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകര്‍ അൽപം ആശങ്കയോടെയാണ് ഏറ്റെടുത്തതും.
ബെന്യാമിന്‍ രചിച്ച ‘ആട് ജീവതം’ എന്ന നോവലിനെ സിനിമാ രൂപത്തിൽ ഒരുക്കുന്നത് ബ്ലെസിയാണ്. ആടുജീവിതത്തില്‍ അമലാ പോളാണ് നായികയായെത്തുന്നത് . നജീബിന്റെ ഭാര്യയായ സൈനുവായാണ് അമല അഭിനയിക്കുന്നത് . വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ.ജി.എ ഫിലിംസിന്റെ ബാനറില്‍ കെ.ജി. അബ്രഹാമാണ് ചിത്രത്തിന്റെ നിർമ്മാണം

You must be logged in to post a comment Login