മലയാളത്തില്‍ കഴിഞ്ഞ വർഷം ഏറ്റവും വലിയ വിജയ ചിത്രമായി മാറിയ ലൂസിഫറിന്‍,റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ എന്ന സിനിമ നടനും സംവിധായകനും നിര്‍മ്മാതാവുമായ ഭരത് ഗോപിക്കു സമർപ്പിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ഭരത് ഗോപിയുടെ 12ാം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ചാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പൃഥ്വിയുടെ സംവിധാനത്തിൽ ഭരത് ഗോപിയുടെ മകനായ മുരളി ഗോപിയുടെ തിരക്കഥയിലാണ് ലൂസിഫർ പിറന്നത് .
പൃഥ്വിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
ബ്ലസി ഒരുക്കുന്ന ‘ആട് ജീവിത’ത്തിന്റെ തെയ്യാറെടുപ്പിനായി മൂന്ന് മാസം സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് പൃഥ്വിരാജ്. എമ്പുരാന്‍ എന്ന ചിത്രത്തിന് മുമ്പായി പൃഥ്വി രാജിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കുകയാണ് ഇപ്പോൾ മുരളി ഗോപി.

You must be logged in to post a comment Login