രോഗം വരാതിരിക്കാനായി പ്രാർത്ഥന ഒടുവിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ ബാധ ലക്ഷണങ്ങൾ. ദക്ഷിണ കൊറിയയിലാണ് സംഭവം കൊറിയൻ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീ സംഘടിപ്പിച്ച സുവിശേഷ യോഗത്തിൽ പങ്കെടുത്തവർക്കാണ് രാഗലക്ഷണങ്ങൾ തുടർന്ന് ലീ മാന്‍ ഹീ ക്കെതിരേ സർക്കാർ കേസെടുത്തു. വൈറസ് ബാധ പടർത്തിയെന്ന പരാതിയെ തുടർന്നാണ് കേസ്. പാസ്റ്റർക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയത് സോൾ നഗരസഭയാണ് . ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷനായ ലീ മാന്‍ ഹീക്കെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത് . അദ്ദേഹത്തോടൊപ്പമുള്ള 11 അനുയായികളും നിയമ നടപടികൾ നേരിടേണ്ടതായി വരും. താൻ ‘മിശിഹാ’ ആണെന്ന് അവകാശപ്പടുന്ന ലീ മാനെയും പരിശോധനയ്ക്കു വിധേയനാക്കിയിട്ടുണ്ട്. തന്റെ യോഗത്തിൽ പങ്കെടുത്താൽ പിന്നെ രോഗബാധ ഭയക്കേണ്ടതില്ലെന്നായിരുന്നു ലീയുടെ വാദം.കഴിഞ്ഞ മാസമാണ് ലീ മാൻ മതസമ്മേളനം നടത്തിയത്. ലീ ദെയ്ഗുവിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത 9000 പേരിലും കൊറോണ രോഗ ലക്ഷണങ്ങൾ കണ്ടെത്തി. തുടർന്നാണ് പാസ്റ്റർക്കെതിരെ നിയമ നടപടിയെടുത്തത്. ഇതുവരെ ദക്ഷിണ കൊറിയയിൽ കോവിഡ്-19 ബാധിച്ച് മരിച്ചത് 21 പേരാണ് . 3730 പേർ ചികിത്സയിലാണ്. ഇവരിൽ പകുതിയും ലീ മാൻ ഹീയുടെ അനുയായികളാണെന്നും അധികൃതർ അറിയിക്കുകയുണ്ടായി .

You must be logged in to post a comment Login