കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ റിയല്‍ ടൈം പിസിആര്‍ (Polymerase Chain Reaction) മെഷീനുകള്‍ വാങ്ങും .
സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ (Polymerase Chain Reaction) മെഷീനുകള്‍ വാങ്ങാന്‍ ഉള്ള അനുമതി കിട്ടി. ഇതില്‍ 7 പിസിആര്‍ മെഷീനുകള്‍ ഇപ്പോൾ ലഭ്യമായിട്ടുണ്ട്. രണ്ടെണ്ണം വീതം കണ്ണൂര്‍, എറണാകുളം മെഡിക്കല്‍ കോളേജുകള്‍ക്കും ഓരോന്ന് വീതം കോട്ടയം, മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്കുമാണ് നല്‍കുന്നതാണ്. ഇതിനാവശ്യമായ അതത് കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കിയിട്ടുണ്ട്. എത്രയും വേഗം ഈ ലാബുകളില്‍ പരിശോധന തുടങ്ങാന്‍ സാധിക്കും.
കേരളത്തില്‍ ഇതുവരെ 9 ലാബുകളിലാണ് കോവിഡ് 19 പരിശോധന നടത്തുന്നത്. എന്‍.ഐ.വി. ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് എന്നിവിടങ്ങളിലാണ് കോവിഡ് 19 പരിശോധന ഇപ്പോള്‍ നടത്തി വരുന്നത്. പുതുതായി കാസര്‍ഗോഡ് സെന്റര്‍ യൂണിവേഴ്‌സിറ്റിയിലും പരിശോധന നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

You must be logged in to post a comment Login